Publish Date: Tue, 26 Feb 2019 (12:49 IST)
Updated Date: Tue, 26 Feb 2019 (12:57 IST)
ബോളിവുഡ് താര സുന്ദരി കങ്കണ എപ്പോഴും വർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഭയമേതുമില്ലാതെ താനനുഭവിച്ച പീഡനങ്ങൾ തുറന്നുപറയാൻ കങ്കന കാണിക്കുന്ന ധൈര്യം ഇന്ത്യൻ സിനിമാ ലോകം തന്നെ ചർച്ച ചെയ്തതാണ്. ഇപ്പോഴിതാ സംവിധായകൻ കൃഷിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി. ചിത്രം സംവിധാനം ചെയ്തതും കങ്കണ തന്നെയായിരുന്നു. എന്നാൽ സിനിമയുടെ തുടക്കത്തിൽ സംവിധാന പങ്കാളിയായി തെലുങ്ക് സംവിധയകൻ കൃഷും ഉണ്ടായിരുന്നു. പക്ഷേ എൻ ടി ആറിന്റെ ജീവ ചരിത്രം പറയുന്ന സിനിമക്കായി കൃഷ് മണികർണികയിൽനിന്നും പിൻമാറുകയായിരുന്നു.
ഇതോടെ മണികർണിക കങ്കണതന്നെ സംവിധാനം ചെയ്തു. എൻ ടി ആർ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് സംവിധായകനെതിരെ കടുത്ത വിമർശനവുമായി കങ്കണ എത്തിയിരിക്കുന്നത്. എന്നെ ഉപദ്രവിച്ച കഴുകൻമാരെ ചോദ്യം ചെയ്യാനുള്ള സമയമണിതെന്ന് കങ്കണ തുറന്നടിക്കുകയായിരുന്നു.