Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചിലപ്പോ രണ്ട് തല്ലൊക്കെ കിട്ടും, ക്ഷമിച്ച് നില്‍ക്കണം'; മല്ലികയോട് സുകുമാരന്‍ പറഞ്ഞു

'ചിലപ്പോ രണ്ട് തല്ലൊക്കെ കിട്ടും, ക്ഷമിച്ച് നില്‍ക്കണം'; മല്ലികയോട് സുകുമാരന്‍ പറഞ്ഞു
, ശനി, 16 ഏപ്രില്‍ 2022 (08:27 IST)
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു സുകുമാരനും മല്ലികയും. സുകുമാരന്റെ മരണശേഷം ജീവിതം അവസാനിപ്പിക്കാന്‍ പോലും തോന്നിയിട്ടുണ്ടെന്ന് മല്ലിക പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ തകര്‍ന്നുപോയ സമയങ്ങളിലെല്ലാം തനിക്ക് ശക്തിയായി നിന്നത് സുകുമാരന്‍ ആയിരുന്നെന്ന് മല്ലിക പറയുന്നു. 
 
ജഗതി ശ്രീകുമാറിനെയാണ് മല്ലിക ആദ്യം വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് മല്ലികയും ജഗതിയും മദ്രാസിലേക്ക് ഒളിച്ചോടുകയായിരുന്നു. മല്ലികയുടെ അച്ഛനും അമ്മയ്ക്കും ഏറെ എതിര്‍പ്പുണ്ടായിരുന്നു. 
 
പിന്നീട് ജഗതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയാണ് മല്ലിക സുകുമാരനെ വിവാഹം കഴിച്ചത്. തന്റെ വീട്ടുകാരോട് സുകുമാരന്‍ നേരിട്ട് സംസാരിച്ചെന്ന് മല്ലിക പറയുന്നു. ചെറിയ പ്രായത്തില്‍ അവള്‍ക്ക് പറ്റിയ തെറ്റാണ്, അതെല്ലാം ക്ഷമിക്കണമെന്ന് സുകുവേട്ടന്‍ തന്റെ വീട്ടുകാരോട് പറഞ്ഞെന്നും അങ്ങനെയാണ് വീട്ടുകാര്‍ വീണ്ടും തന്നെ സ്വീകരിച്ചതെന്നും മല്ലിക പറഞ്ഞു. മല്ലികയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുകുമാരന്‍ മല്ലികയുടെ അച്ഛനോടും അമ്മയോടും സഹോദരനോടും പറയുകയായിരുന്നു. സുകുമാരനുമായുള്ള ബന്ധം മല്ലികയുടെ വീട്ടുകാര്‍ പിന്തുണച്ചു. 
 
വീണ്ടും വീട്ടിലേക്ക് തിരിച്ചു പോകുന്ന സമയത്ത് അച്ഛനും അമ്മയും ചിലപ്പോള്‍ വഴക്ക് പറയുകയും രണ്ട് തല്ല് തല്ലുകയുമൊക്കെ ചെയ്‌തേക്കാം. അതൊക്കെ സഹിച്ചു നില്‍ക്കണമെന്നാണ് അന്ന് സുകുവേട്ടന്‍ തനിക്ക് ഉപദേശം നല്‍കിയതെന്നും മല്ലിക ഓര്‍ക്കുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുകുമാരന്‍ ജീവിതത്തിലേക്ക് എത്തിയില്ലെങ്കില്‍ താന്‍ രക്ഷപ്പെടില്ലായിരുന്നെന്ന് മല്ലിക