Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒന്നിക്കുന്നു ! സമ്മര്‍ ഇന്‍ ബത്‌ലഹേമിന് രണ്ടാം ഭാഗം, വമ്പന്‍ പ്രഖ്യാപനം

Summer in Bethlehem
, തിങ്കള്‍, 25 ഏപ്രില്‍ 2022 (09:24 IST)
1998 ല്‍ പുറത്തിറങ്ങിയ ജനപ്രിയ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്ലഹേം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ജയറാം, മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിര അണിനിരന്ന ചിത്രം ബോക്സ്ഓഫീസിലും വമ്പന്‍ ഹിറ്റായി. രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്തത്.
 
സമ്മര്‍ ഇന്‍ ബത്ലഹേമിന് രണ്ടാം ഭാഗം വരുമോ എന്ന് ആരാധകര്‍ കഴിഞ്ഞ 24 വര്‍ഷമായി കാത്തിരിക്കുകയാണ്. ഒടുവില്‍ ഇതാ ആരാധകര്‍ കാത്തിരിക്കുന്ന ആ പ്രഖ്യാപനം വന്നുകഴിഞ്ഞു.
 
മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ച് സമ്മര്‍ ഇന്‍ ബത്‌ലേഹിമിന്റെ നിര്‍മാതാവ് സിയാദ് കോക്കറാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് അടുത്തില്ലാത്ത രണ്ടാമത്തെ വിവാഹ വാര്‍ഷികം, ആഘോഷങ്ങള്‍ നടന്‍ തിരിച്ചെത്തിയ ശേഷം, കാത്തിരിപ്പില്‍ സുപ്രിയ, വീഡിയോ