Webdunia - Bharat's app for daily news and videos

Install App

വൈശാഖ് വിളിച്ചു, സണ്ണി ‘യെസ്’ പറഞ്ഞു; മമ്മൂട്ടിയുടെ സമ്മതത്തിനായി കാത്തിരുന്നു - രാജയിൽ സണ്ണി എത്തിയതിങ്ങനെ

‘ഉള്ളതേ പറയൂ, തള്ളാണെന്ന് കരുതിയവർക്ക് തെറ്റി‘

Webdunia
ബുധന്‍, 23 ജനുവരി 2019 (10:48 IST)
മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തി. ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്യാൻ സണ്ണി എത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അടുത്തിറങ്ങിയ മറ്റ് ചില ചിത്രങ്ങൾ പോലെ ഇതും വെറും തള്ള് മാത്രമാണെന്ന് കരുതിയവർക്ക് തെറ്റി. 
 
ചൊവ്വാഴ്‌ച കൊച്ചിയിലെത്തിയ സണ്ണിയെ വന്‍ സ്വീകരണത്തോടെയാണ് വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും എതിരേറ്റത്. ചിത്രത്തിന്റെ നിര്‍മാതാവ് നെല്‍സണ്‍ ഐപ്പ് നേരിട്ടെത്തിയിരുന്നു.
 
സിനിമയുടെ കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനമാണിതെന്ന് സണ്ണി വ്യക്തമാക്കിയിരുന്നു. താന്‍ മമ്മൂട്ടിയുടെ വലിയ ആരാധികയാണെന്നും അദ്ദേഹത്തോടൊപ്പം ഒരുമിച്ച് സ്‌ക്രീനിലെത്താന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു.
 
അതേസമയം, സണ്ണി ചിത്രത്തിലേക്കെത്തിയതിനു പിന്നിലൊരു കഥയുണ്ട്. ഐറ്റം ഡാൻസിനായി വൈശാഖും അണിയറ പ്രവർത്തകരും ആദ്യം തീരുമാനിച്ചത് മലയാളത്തിലെ തന്നെ മറ്റൊരു നടിയെ ആയിരുന്നു. എന്നാൽ, പിന്നീട് ഈ അന്വേഷണം സണ്ണിയിലേക്കെത്തുകയായിരുന്നു. 
 
സംവിധായകൻ വൈശാഖ് നേരിട്ട് താരത്തിനു മുന്നിൽ ഓഫർ വെയ്ക്കുകയായിരുന്നു. സംവിധായകനോട് ‘യേസ്’ പറയാൻ സണ്ണിക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. ഇക്കാര്യം വൈശാഖും അണിയറ പ്രവർത്തകരും മമ്മൂട്ടി അറിയിക്കുകയായിരുന്നു. എപ്പോഴത്തേയും പോലെ സഹതാരങ്ങളെ വേർതിരിവൊന്നും ഇല്ലാതെ കാണുന്ന മമ്മൂട്ടി ഇതിനും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. 
 
സണ്ണിയുടെ ആദ്യ മലയാള ചിത്രം ഈ വർഷം റിലീസ് ചെയ്യാനിരിക്കെ ‘മധുരരാജ’ പോലൊരു ചിത്രത്തിൽ ഐറ്റം ഡാൻസിൽ എത്തുന്നത് ‘രംഗീല’ എന്ന ചിത്രത്തിനു ഗുണം ചെയ്യും. ഈ തിരിച്ചറിവാണ് സണ്ണിയെ ‘മധുരരാജ’ ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments