Publish Date: Sat, 23 Jun 2018 (10:41 IST)
Updated Date: Sat, 23 Jun 2018 (10:43 IST)
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ബോളിവുഡ് താരം സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തരാഖണ്ഡില്‍ സ്പ്ലിറ്റ്‌സ് വില്ല സീസണ്‍ 11ന്റെ ചിത്രീകരണത്തിനിടെ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധന നടത്തുകയും താരത്തിന് അപ്പന്റിസൈറ്റിസ് ആണെന്ന് കണ്ടെത്തിയെന്നും സണ്ണിയുടെ മാനേജർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് വ്യക്തമാക്കി. മികച്ച പരിചരണമാണ് താരത്തിന് ഞങ്ങൾ നൽകുന്നതെന്നും വെള്ളിയാഴ്‌ചയോടെയോ ശനിയാഴ്‌ചയോടെയോ താരത്തിന് ആശുപത്രി വിടാനാകുമെന്നും ഡോക്‌ടർ മായങ്ക് അഗർവാൾ അറിയിച്ചു.
വയറുവേദനയെത്തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യാത്രകാരണമുണ്ടായ വയറുവേദനയാണെന്ന് ആദ്യം കരുതിയെങ്കിലും തുടർന്ന് അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.