"ഒന്നും അറിയാതെ അവരെ വിലയിരുത്തിയത് തെറ്റായിപ്പോയി": സണ്ണിയോട് മാപ്പ് പറഞ്ഞ് രാഖി സാവന്ത്
സണ്ണിയോട് മാപ്പ് പറഞ്ഞ് രാഖി സാവന്ത്
മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടത്തിയ പരാമർശത്തിന് സണ്ണി ലിയോണിനോട് മാപ്പ് പറഞ്ഞ് രഖി സാവന്ത്. ഇങ്ങനെയുള്ള പരാമർശങ്ങൾക്കൊണ്ടാണ് പല പ്രശ്‌നങ്ങളും രാഖി സാവന്തിന് ഉണ്ടായതും.
"കഷ്‌ടപ്പാടുകളും വേദനകളും നിറഞ്ഞ സണ്ണിയുടെ ജീവിതത്തെക്കുറിച്ച് ഒന്നും അറിയാതെ അവരെ വിലയിരുത്തിയത് തെറ്റായിപ്പോയി. കഥയറിയാതെ അവരെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിൽ ഞാൻ ക്ഷമ ചോദിക്കുന്നു." - രാജീവ് ഖണ്‌ഡേല്‍വാളിന്റെ ചാറ്റ് ഷോയില്‍ രാഖി സാവന്ത് പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഒരു ചടങ്ങിൽ സണ്ണി ഇന്ത്യയിൽ നിന്നും സിനിമാ രംഗത്തുനിന്നും പോകണമെന്ന് രാഖി ആവശ്യപ്പെട്ടത്. രാഖിയുടെ ഈ പരാമർശം അന്ന് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.