Webdunia - Bharat's app for daily news and videos

Install App

രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വര്‍ത്താനം നിര്‍ത്തൂല, ഒടുവില്‍ മാമുക്കോയുടെ ശബ്ദം പോയി, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി

കെ ആര്‍ അനൂപ്
വ്യാഴം, 27 ഏപ്രില്‍ 2023 (13:10 IST)
മമ്മുക്കോയ ഒടുവിലായി അഭിനയിച്ച ഓളവും തീരവും എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ നടി സുരഭി ലക്ഷ്മിയും അഭിനയിച്ചിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു ഡബ്ബിങിനായി എത്തിയത്. ചിരി നിറഞ്ഞ നിമിഷങ്ങള്‍ക്ക് ഒടുവില്‍ ഡബ്ബ് ചെയ്യാന്‍ കയറിയപ്പോള്‍ ശബ്ദം അടഞ്ഞു പോയതും എല്ലാം ഓര്‍ക്കുകയാണ് സുരഭി ലക്ഷ്മി. 
 
സുരഭി ലക്ഷ്മിയുടെ വാക്കുകളിലേക്ക്
 
''മാണ്ട'' ആ സീനിലെ ടൈമിങ്ങും നിഷ്‌കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോള്‍ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകള്‍,എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്തപ്പോള്‍, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങള്‍ക്ക് തമാശകള്‍ പറയാനും, നമ്മള്‍ പറയുന്നതിന് മുഴുവന്‍ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയില്‍ കൗണ്ടറുകള്‍ പറയുകയും , അവസാനം ഡബ്ബ് ചെയ്യാന്‍ കയറിയപ്പോള്‍ ശബ്ദം അടഞ്ഞു, 'പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന
പഹച്ചിയാണ്, ഞാന്‍ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വര്‍ത്താനം നിര്‍ത്തൂല ഞാന്‍ നിര്‍ത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ ' കോഴിക്കോട്ന്‍ ഭാഷയില്‍ എന്നെ കാണിച്ച് പ്രിയദര്‍ശന്‍ സാറിനോട് പറയുഞ്ഞു കളിയാക്കി , 
ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാല്‍ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ . അവിടെയിരുന്ന് ഞങ്ങള്‍ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങള്‍..,.. കോഴിക്കോടിന്റെ, ഹാസ്യ സുല്‍ത്താന് സ്‌നേഹത്തോടെ വിട 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

കേരളം അടിപൊളി നാടാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

KSRTC Bus Accident: തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; പത്ത് പേർക്ക് പരിക്ക്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

അടുത്ത ലേഖനം
Show comments