Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌റ്റൈലിഷ് ലുക്കില്‍ സുരഭി സന്തോഷ്, പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്

Beach shoot vypin beach sunand sand sea shells happy vaishu trends 2023

കെ ആര്‍ അനൂപ്

, ബുധന്‍, 15 നവം‌ബര്‍ 2023 (14:53 IST)
മലയാളം സിനിമയില്‍ പതിയെ സജീവമാകാനുള്ള ശ്രമത്തിലാണ് നടി സുരഭി സന്തോഷ്. അടുത്തിടെയായി നിരവധി ഫോട്ടോഷോട്ടുകള്‍ താരം നടത്താറുണ്ട്. നടിയുടെ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ മോഡേണ്‍ ലുക്കില്‍ എത്തിയ സുരഭിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
ഫോട്ടോഗ്രാഫര്‍- ആനന്ദു പിഎസ്
 ആഭരണങ്ങള്‍ - ലേബല്‍ ഡിസിര്‍ ഒമാന്‍സ്
 സ്‌റ്റൈലിംഗ്- കവിത സന്തോഷ്
2018ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രത്തിലൂടെയാണ് നടി സുരഭി സന്തോഷ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.കിനാവള്ളി,ഒരു ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, എന്റെ മുത്തച്ഛന്‍, മാര്‍ഗംകളി തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ സിനിമാലോകത്ത് സജീവമായി. 
 
ക്ലാസിക് ഡാന്‍സ് കുട്ടിക്കാലം മുതലേ നടി പഠിച്ചിരുന്നു. പതിനാറാമത്തെ വയസ്സില്‍ തിരുവനന്തപുരത്ത് ഒരു പരിപാടി അവതരിപ്പിച്ചപ്പോള്‍, അതിലൂടെ ഒരു ടെലിവിഷന്‍ ചാനലിലെ മോണിംഗ് ടോക്ക് എന്ന ഷോയിലേക്ക് ക്ഷണം ലഭിച്ചു. അതുവഴി സിനിമാരംഗത്തിലേക്കുളള വാതില്‍ നടിക്ക് മുന്നില്‍ തുറക്കുകയും ചെയ്തു.
 
  മലയാള ചിത്രമായ നിവേദ്യത്തിന്റെ കന്നട റീമേക്കിലേക്കാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ സംവിധായകന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് സിനിമ മാറ്റിവെച്ചു. തുടര്‍ന്ന് സംവിധായകനെ തന്നെ അടുത്ത ചിത്രത്തില്‍ സുരഭിക്ക് അവസരം നല്‍കി.2011ല്‍ എസ് നാരായണന്‍ സംവിധാനം ചെയ്ത ദുഷ്ട എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.
 
 
 
 
 
 
മലയാളം സിനിമയില്‍ പതിയെ സജീവമാകാനുള്ള ശ്രമത്തിലാണ് നടി സുരഭി സന്തോഷ്. അടുത്തിടെയായി നിരവധി ഫോട്ടോഷോട്ടുകള്‍ താരം നടത്താറുണ്ട്. നടിയുടെ സാരിയിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ മോഡേണ്‍ ലുക്കില്‍ എത്തിയ സുരഭിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സല്‍മാന്‍ ഖാന്റെ ടൈഗര്‍ 3 കേരളത്തില്‍ നിന്നും എത്ര നേടി ? കളക്ഷന്‍ റിപ്പോര്‍ട്ട്