Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിസന്ധികളില്‍ കരുത്തേകിയ അനിയന്‍, സഹോദരനെക്കുറിച്ച് റിമി ടോമി,റിങ്കു ടോമിക്കൊപ്പം ആദ്യമായി പകര്‍ത്തിയ ഫോട്ടോ പങ്കുവെച്ച് മുക്ത

Muktha riku Tomy Rimi Tomy birthday birthday wishes

കെ ആര്‍ അനൂപ്

, ബുധന്‍, 15 നവം‌ബര്‍ 2023 (10:06 IST)
ഭര്‍ത്താവ് റിങ്കു ടോമിക്കൊപ്പം ആദ്യമായി പകര്‍ത്തിയ ഫോട്ടോ പങ്കുവെച്ച് നടി മുക്ത. ദുബായ് യാത്രയ്ക്കിടെയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്നും ആ സമയത്ത് റിങ്കു തന്നോട് ചോദിച്ചു എടുത്ത ഫോട്ടോ ആണ് ഇതൊന്നും മുക്ത പറയുന്നു. ഭര്‍ത്താവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നടി പങ്കുവെച്ച ആശംസ കുറിപ്പിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.  
 
ആദ്യത്തെ ആ ഫോട്ടോ എടുത്തതിന് ശേഷം പിന്നീട് ആ പരിപാടി നിര്‍ത്തേണ്ടി വന്നിട്ടില്ലെന്നും തന്റെ നല്ല പാതി ആയതില്‍ ഒരുപാട് നന്ദിയുണ്ടെന്നും നടി ഭര്‍ത്താവിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എഴുതി. സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് റിമി ടോമിയും എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muktha (@actressmuktha)

'ഇതുപോലെയുള്ള ഒരു അനിയനെ തന്നതില്‍ ദൈവത്തോട് എന്നും നന്ദി പറയാറുണ്ട്. അതൊരുപക്ഷേ ഇതുവരെ നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും. നിഴല്‍പോലെ നീ കൂടെനില്‍ക്കുന്നു. ജീവിതത്തില്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കരുത്തേകി. കാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ ചെയ്യാനും നിന്നോട് എനിക്ക് പറഞ്ഞുതരേണ്ടി വന്നിട്ടില്ല. പ്രായത്തില്‍ എന്റെ അനിയന്‍ ആയാലും നീ സൂപ്പര്‍ ആണെടാ. ഇങ്ങനെ ഒരു അനിയനേയും അനിയത്തിയേയും കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെയെന്ന് പ്രാര്‍ഥിക്കുന്നു',-റിമി ടോമി കുറിച്ചു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെങ്കാശി പട്ടണം, ഗോഡ്ഫാദർ പോലുള്ള സിനിമകൾ ഇപ്പോൾ വരുന്നില്ല,ആ വിടവ് നികത്താൻ ഗുരുവായൂരമ്പലനടയില്‍, പുതിയ സിനിമയെക്കുറിച്ച് ബേസിൽ ജോസഫ്