ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതുമാണ് മമ്മൂക്ക കഴിക്കുന്നത്: സുരേഷ് കൃഷ്ണ
ണ്ട് താൻ ഒട്ടും ആരോഗ്യം നോക്കുമായിരുന്നില്ലെന്ന് നടൻ പറയുന്നു.
കരിയറിൽ കൂടുതലും വില്ലൻ വേഷങ്ങളിൽ തിളങ്ങിയ ആളാണ് സുരേഷ് കൃഷ്ണ ചെയ്തിട്ടുള്ളത്. നടൻ മമ്മൂട്ടി തന്നെ സ്വാധീനിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കൃഷ്ണ. മനോരമ ന്യൂസുമായുള്ള അഭിമുഖത്തിലാണ് നടൻ അനുഭവം പങ്കുവെച്ചത്. പണ്ട് താൻ ഒട്ടും ആരോഗ്യം നോക്കുമായിരുന്നില്ലെന്ന് നടൻ പറയുന്നു. എന്നാൽ, ഇന്ന് ചായയും കാപ്പിയും കുടിച്ചിട്ട് 37 വർഷത്തോളമായി എന്നാണ് താരം വെളിപ്പെടുത്തുന്നത്.
സിനിമയിൽ വന്ന ശേഷം അധികവും മമ്മൂക്കയുടെ കൂടെയായിരുന്നു അഭിനയിച്ചത്. ആരംഭ കാലത്ത് തന്നെ മമ്മൂക്കയുടെ അടുത്ത വലയത്തിലെത്താനുള്ള ഭാഗ്യം ലഭിച്ചയാളാണ്. അദ്ദേഹത്തിന്റെ ഭക്ഷണക്രമം കാണുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയും പൈസയും ജോലിക്കാരുമുണ്ട്. എന്നാൽ പോലും അദ്ദേഹം കഴിക്കുന്നത് കുറച്ച് ഇല പുഴുങ്ങിയതും കപ്പലണ്ടി പുഴുങ്ങിയതുമൊക്കെയാണ്. ഒരാൾ അയാളുടെ തൊഴിലിന് വേണ്ടി മാത്രമാണ് ആരോഗ്യത്തെ ഇങ്ങനെ നിലനിർത്തുന്നത്. അത് തനിക്ക് പ്രചോദനമായെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.
മമ്മൂട്ടിയെ പരിചയപ്പെടുന്നതിന് മുമ്പ് തന്റെ ആഹാര രീതി മോശമായിരുന്നെന്ന് സുരേഷ് കൃഷ്ണ പറയുന്നു. മമ്മൂട്ടി തന്നെ പ്രൊമോട്ട് ചെയ്തോ എന്ന് അറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ തന്നെ പുള്ളി പറയില്ല. സംവിധായകർ എന്നോടങ്ങനെ പറഞ്ഞിട്ടില്ല. ആ സമയത്തും ഇപ്പോഴും മമ്മൂട്ടിക്ക് കംഫർട്ടബിളായവരെയായിരിക്കും സിനിമകളിൽ കാസ്റ്റ് ചെയ്യുന്നത്. അങ്ങനെ ചോദിക്കുമ്പോൾ അവൻ കുഴപ്പമില്ല, ഇട്ടേക്ക് എന്ന് പറഞ്ഞിരിക്കാമെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.