Webdunia - Bharat's app for daily news and videos

Install App

'പുക കാരണം കാരവാനിനുള്ളിൽ കയറാൻ കഴിയില്ല': ഷൈനിനെതിരെ നടപടി എടുക്കുമെന്ന് സുരേഷ് കുമാർ

യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.

നിഹാരിക കെ.എസ്
വ്യാഴം, 17 ഏപ്രില്‍ 2025 (11:18 IST)
ലഹരി ഉപയോഗിച്ച് സിനിമാ സെറ്റിൽ വെച്ച് നടൻ ഷെയിം ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ പ്രതികരണവുമായി നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാർ രംഗത്ത്. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു.
 
ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടറിനോട് പ്രതികരിക്കുകയായിരുന്നു ജി സുരേഷ് കുമാർ. സിനിമാ സെറ്റിൽ വെച്ച് പലരും ഇത്തരത്തിൽ ലഹരി ഉപയോഗിക്കുന്നതായി വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും ടെക്‌നീഷ്യന്മാർ ഉൾപ്പെടെ പല നടന്മാരും ലഹരി ഉപയോഗിക്കുന്നതായി സുരേഷ് കുമാർ പറഞ്ഞു.
 
'എന്റെ അടുത്ത് ആരും പരാതിയുമായി വന്നിട്ടില്ല. എന്നാൽ ഈ വ്യക്തി ലഹരി ഉപയോഗിക്കുന്നതായുള്ള ആരോപണം വ്യാപകമായി സിനിമാ വൃത്തങ്ങൾക്കിടയിൽ തന്നെയുണ്ട്. സിനിമാ സെറ്റിൽ ഒന്നോ രണ്ടോ അല്ല, പല അഭിനേതാക്കളും ടെക്ക്നീഷ്യന്മാരും ഇത്തരം ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഈ അടുത്ത് കാരവാൻ ഓണേഴ്സുമായി നടന്ന ഒരു മീറ്റിങ്ങിൽ ഒരു കാരവാൻ ഓണർ പറഞ്ഞത് പുക കാരണം കാരവാന്റെ ഉള്ളിൽ കയറാൻ കഴിയുന്നില്ലെന്നാണ്. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ശക്തമായ നടപടി ഈ സംഭവത്തിൽ സർക്കാരിൽ നിന്നും പൊലീസിൽ നിന്നും ഉണ്ടാകണം. നൂറ് ശതമാനം ഇയാളെ മാറ്റി നിർത്തും. ഈ നടനെതിരെ നടപടി എടുക്കും. അതിൽ ഭയപ്പെടേണ്ടതില്ല,' ജി സുരേഷ് കുമാർ പറഞ്ഞു.
 
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്നും ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായതിനാലാണ് തീരുമാനമെന്നുമുള്ള വിന്‍സിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരുന്നു. അന്ന് നടന്‍റെ പേര് വിൻസി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ നടി പേര് വെളിപ്പെടുത്തൽ പൂർണ പിന്തുണ ഉണ്ടാകുമെന്ന് താരസംഘടന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഇപ്പോൾ ഷൈൻ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് ഫിലിം ചേംബറിന് നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments