Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer:സുരേശന്റെയും സുമലതയുടെയും പ്രണയകഥ! ചിരി വിരുന്നൊരുക്കി 'ഹൃദയഹാരിയായ പ്രണയകഥ'ട്രെയിലര്‍

Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha - Trailer

കെ ആര്‍ അനൂപ്

, വെള്ളി, 12 ഏപ്രില്‍ 2024 (09:11 IST)
'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'മലയാള സിനിമ പ്രേമികള്‍ കാണാന്‍ കാത്തിരിക്കുന്ന സിനിമയാണ്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. രാജേഷ് മാധവനും ചിത്ര നായരുമാണ് ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്. 
 
സിനിമ മെയ് 16ന് തിയേറ്ററുകളില്‍ എത്തും. കുഞ്ചാക്കോ ബോബനും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. വന്‍ ബജറ്റില്‍ തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് കാലഘട്ടത്തിലൂടെ പറയുന്ന കഥ ചിത്രീകരിക്കാന്‍ 100 ദിവസത്തില്‍ കൂടുതല്‍ സമയമെടുത്തു. പയ്യന്നൂരാണ് പ്രധാന ലൊക്കേഷന്‍.
ഡോണ്‍ വിന്‍സെന്റ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങള്‍ സോണി മ്യൂസിക് ആണ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nivin Pauly: ഈ നിവിന്‍ പോളിയെ കാണാനല്ലേ നാം കൊതിച്ചത് ! നന്ദി വിനീത്