'അവൾക്കൊപ്പം': ഗീതുവിന് ലഭിച്ചത് കിടിലൻ സർപ്രൈസ്!
ഗീതുവിന് ലഭിച്ചത് കിടിലൻ സർപ്രൈസ്!
താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് നാല് നടിമാർ അമ്മയിൽ നിന്ന് രാജിവെച്ചത്. ഡബ്ല്യൂസിസിയിലെ അംഗങ്ങളായ രമ്യ നമ്പീശൻ, റിമ കല്ലിങ്ക, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നമ്പർ എന്നിവരാണ് അമ്മയിൽ നിന്ന് രാജിവെച്ചത്.
'അവള്‍ക്കൊപ്പം' എന്ന നിലപാടറിയിച്ചുകൊണ്ടായിരുന്നു ഇവരുടെ രാജി. തുടര്‍ന്ന് റിമയും ഗീതുവും ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോവുകയും ചെയ്‌തു. എന്നാല്‍ അമേരിക്കയിലെത്തിയ ഗീതുവിനെ കാത്തിരുന്നത് വലിയ സര്‍പ്രൈസ് ആയിരുന്നു.
അമ്മയുടെ നിലപാടുകള്‍ക്കെതിരെ തങ്ങളുടെ ശക്തമായ നിലപാടുകള്‍ അറിയിച്ച് പുറത്തു വന്ന ഗീതുവിനെ വരവേറ്റത് 'അവള്‍ക്കൊപ്പം' എന്ന് കുറിച്ച് കൊണ്ട് ഒരുക്കിയ ഭക്ഷണമായിരുന്നു. ഗീതു തന്നെയാണ് 'എവിടെ പോയാലും സ്‌നേഹം മാത്രം' എന്ന കുറിപ്പോടെ സ്‌നേഹ സമ്മാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അമ്മയില്‍ നിന്ന് രാജി വച്ച ശേഷം ഗീതു പങ്കുവച്ച മറ്റൊരു ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഒരുമിച്ച്' എന്ന കുറിപ്പോടെ പരസ്പരം പുണര്‍ന്ന് ഒരേ മുടിക്കെട്ടുമായി പിന്തിരിഞ്ഞു നില്‍ക്കുന്ന നാല് സ്ത്രീകളുടെ കാര്‍ട്ടൂണ്‍ ചിത്രമാണ് ഗീതു പങ്കുവച്ചത്.