Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർപ്രൈസ് ഹിറ്റ് ! 200 കോടി നേട്ടത്തിന് പിന്നാലെ 'ഹനുമാൻ' രണ്ടാം ഭാഗം വരുന്നു, പുത്തൻ ചിത്രത്തിൽ ഒരു സൂപ്പർതാരവും

HanuMan

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ജനുവരി 2024 (10:33 IST)
2024ലെ ആദ്യത്തെ സർപ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കാം ഹനുമാൻ എന്ന തെലുങ്ക് സിനിമയെ.താരപരിവേഷം ഇല്ലാതെ എത്തിയ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വലിയ സ്വീകാര്യത ലഭിച്ചു. മികച്ച കളക്ഷൻ സ്വന്തമാക്കാനായി.പ്രശാന്ത് വർമ്മ സംവിധാനം ചെയ്ത ചിത്രം ജനുവരി 12നാണ് റിലീസ് ചെയ്തത്. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ ഗുണ്ടൂർ കാരം ഉൾപ്പെടെയുള്ള സിനിമകൾക്കൊപ്പം മത്സരിച്ചാണ് ഹനു മാൻ ഈ നേട്ടം സ്വന്തമാക്കിയത്.
ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 200 കോടിയാണ് ചിത്രം ഇതുവരെ നേടിയത്.തേജ സജ്ജ നായകനായെത്തിയ ഈ ചിത്രം ഇത്രയും വലിയ വിജയം നേടിയത് തെലുങ്ക് സിനിമ ലോകത്തെ അമ്പരപ്പിച്ചിരുന്നു. വൻ വിജയത്തിന് പിന്നാലെ ഇന്നലെ അണിയറക്കാർ സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു.ജയ് ഹനുമാൻ എന്നാണ് സീക്വലിൻറെ പേര്. ഇപ്പോഴിതാ ഇതിലെ നായകനെ കുറിച്ചുള്ള വാർത്തകളാണ് പുറത്തുവരുന്നത്. രണ്ടാം ഭാഗത്തിലും തേജ സജ്ജ അവതരിപ്പിച്ച ഹനുമന്തു എന്ന കഥാപാത്രം ഉണ്ടാകുമെങ്കിലും ഒരു സൂപ്പർ താരം കൂടി പുതിയ ചിത്രത്തിൽ എത്തുന്നുണ്ട്.
കേന്ദ്ര കഥാപാത്രം ഹനുമാൻറേത് ആയിരിക്കും. അതിനായി പല സൂപ്പർതാരങ്ങളുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ആരാണെന്ന് കാര്യത്തിൽ വ്യക്തതയില്ല. എന്തായാലും രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലിമുമായുള്ള പ്രണയത്തെ ഇന്ദ്രജയുടെ വീട്ടുകാര്‍ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു; ഒടുവില്‍ ആ വിവാഹം നടന്നത് ഇങ്ങനെ