ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ വീണ്ടും വിവാഹിതരായി അവതാരകയും നടിയുമായ സ്വാസികയും ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബും. ഏറെനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നാം വിവാഹവാര്‍ഷികദിനത്തില്‍ തമിഴ് ആചാരപ്രകാരമാണ് താരങ്ങള്‍ വീണ്ടും വിവാഹിതരായത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരു വര്‍ഷം വളരെപെട്ടെന്നാണ് കടന്നുപോയത്. തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചു. ഇത് മനോഹരമാക്കി തീര്‍ത്ത എല്ലാവര്‍ക്കും നന്ദി. ഷൂട്ട് ആണെങ്കിലും ഞങ്ങള്‍ക്ക് ഇതൊരു യഥാര്‍ഥമായ കല്യാണമായി തോന്നി. എല്ലാവരോടും സ്‌നേഹം. എന്ന അടിക്കുറിപ്പോടെയാണ് പ്രേം വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് താരദമ്പതികള്‍ക്ക് വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിരിക്കുന്നത്.