Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വാസികയുടെ മൂക്ക് കൊള്ളില്ല, സ്കിൻ കൊള്ളില്ല എന്ന് പ്രമുഖ നടി!

Swasika about her career

നിഹാരിക കെ എസ്

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (11:45 IST)
കരിയറിലെ തുടക്ക കാലത്ത് തന്നെക്കുറിച്ച് ഒരു പ്രമുഖ നടി പറഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് സ്വാസികയിപ്പോൾ. ഭയങ്കര ലെജന്റായ സംവിധായകന്റെ ഭാര്യയാണ്. അവരും ഭയങ്കര ഫേയ്മസ് ആയ ആർട്ടിസ്റ്റാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. എന്റെ ആദ്യ തമിഴ് സിനിമ ചെയ്യുമ്പോൾ അന്നവർ പറഞ്ഞത് ഈ നായികയുടെ മൂക്ക് കൊള്ളില്ല, സ്കിൻ കൊള്ളില്ല എന്നാണ്. ലീഫി സ്റ്റോറീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഇതോടെ, ആ നടി ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
 
പക്ഷെ ഇന്ന് അവർ തന്നെ മാറ്റി പറഞ്ഞു. ലുക്കിൽ കാര്യമില്ലെന്ന് നിമിഷയുടെ പെർഫോമൻസ് കണ്ടപ്പോൾ അവർ മാറ്റി പറഞ്ഞു. എനിക്കത് കേട്ടപ്പോൾ സന്തോഷം തോന്നി. പക്ഷെ എന്നെക്കുറിച്ച് അന്ന് അങ്ങനെ പറഞ്ഞു. ഇന്നവർ മാറ്റിയും പറഞ്ഞു. നല്ലതാണ്. ഇപ്പോഴത്തെ മാറ്റത്തിനനുസരിച്ച് പോയപ്പോൾ അവർക്ക് വന്ന തിരിച്ചറിവായിരിക്കും. അവർ അന്നങ്ങനെ പറഞ്ഞപ്പോഴും തനിക്ക് വിഷമം തോന്നിയിട്ടില്ലെന്ന് സ്വാസിക പറയുന്നു. കേട്ടപ്പോൾ അയ്യോ, ഇവർ ഇങ്ങനെയൊക്കെ പറഞ്ഞോ എന്ന് കുറച്ച് സമയത്തേക്ക് തോന്നി.
 
അതെന്നെ വല്ലാതെ ബാധിച്ചിട്ടില്ല. നമ്മുടെ ഉള്ളിലെ കുട്ടിത്തത്തെ അങ്ങനെ തന്നെ നിലനിർത്തിയാൽ കാര്യങ്ങൾ കുറേക്കൂടി ലാഘവത്തോടെ എടുക്കാൻ പറ്റുമെന്നും സ്വാസിക പറഞ്ഞു. ആരും ബോഡി ഷെയ്മിം​ഗ് ചെയ്യാൻ പാടില്ലെന്നത് സത്യമാണെങ്കിൽ പോലും ലോകം മുഴുവൻ എങ്ങനെ നന്നാക്കിയെടുക്കും. അടുത്തിടെ ഒരു നായിക നടി കല്യാണം കഴിച്ചു. ആ നടിയുടെ ഭർത്താവിന് നേരെ കടുത്ത ബോഡി ഷെയ്മിം​ഗ് വന്നിട്ടുണ്ടെന്ന് സ്വാസിക ചൂണ്ടിക്കാട്ടി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും, ഹോര്‍മോണില്‍ മാറ്റമുണ്ടാകും; വീണ്ടും രജിത് കുമാര്‍