Webdunia - Bharat's app for daily news and videos

Install App

‘ഫെല്‍ ഇന്‍ ലവ് വിത്ത് ഹിം’, ഉണ്ണി മുകുന്ദനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സ്വാസിക

മാമാങ്കത്തിലെ താരത്തിന്റെ പ്രകടനത്തെ പുകഴ്തി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ സ്വാസിക.

റെയ്‌നാ തോമസ്
വ്യാഴം, 19 ഡിസം‌ബര്‍ 2019 (10:06 IST)
നടന്‍ ഉണ്ണി മുകുന്ദന്‍ വളരെ അപ്രതീക്ഷിതമായാണ് മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിലേക്ക് എത്തുന്നത്. എന്നാല്‍ ചിത്രം പുറത്തെത്തിയതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച ചന്ദ്രോത്ത് പണിക്കര്‍ എന്ന വേഷത്തിന് വന്‍ കൈയ്യടിയാണ് കിട്ടിയത്. ഇപ്പോള്‍ മാമാങ്കത്തിലെ താരത്തിന്റെ പ്രകടനത്തെ പുകഴ്തി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ സ്വാസിക. 
 
ഉണ്ണിയുടെ ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങളും ഓരോ സ്വഭാവവും ശൈലിയും ആണെന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്. ഒറീസയുടെ ഷൂട്ടിങ് സമയത്ത് അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയ്യുന്ന വലിയ മാറ്റങ്ങള്‍ താന്‍ നേരിട്ട് കണ്ടതാണെന്നും സ്വാസിക പറഞ്ഞു. അന്ന് ഉണ്ണിയുടെ കഠിന പ്രയത്‌നം ആരും കാണുന്നില്ലെന്ന് തനിക്ക് വിഷമമുണ്ടായിരുന്നു എന്നാല്‍ മാമാങ്കത്തിലൂടെ അതിന് അവസരമുണ്ടായി എന്നാണ് താരം പറയുന്നത്.
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ‌രൂപം:- 
 
 
ഓരോ കഥാപാത്രങ്ങള്‍ക്കും ഓരോ മുഖങ്ങള്‍ ഓരോ സ്വഭാവങ്ങള്‍ ഓരോ ശൈലികള്‍.. ??
 
മല്ലു സിംഗ്, മസില്‍ അളിയന്‍, ജോണ്‍ തെക്കന്‍, മാര്‍കോ ജൂനിയര്‍,ക്രിസ്തുദാസ് ചന്ദ്രോത് പണിക്കര്‍.. ??? അങ്ങനെ എന്റെ മനസ്സില്‍ കയറി കൂടിയ ഒരുപാട് കഥാപാത്രങ്ങള്‍
 
ഓരോ കഥാപാത്രത്തിനും അദ്ദേഹം മാനസികമായും ശാരീരികമായും കൊണ്ട് വരുന്ന ആ മാറ്റങ്ങള്‍.. ??.എവിടെയും അത് അങ്ങനെ പരാമര്‍ശിച്ചു ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഒറീസയുടെ ഷൂട്ടിംഗ് ടൈമില്‍ നേരിട്ട് അറിഞ്ഞതാണ് ആരും അറിയാതെ അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയുന്ന വലിയ മാറ്റങ്ങള്‍.എന്റെ വളരെ പേര്‍സണല്‍ ഫേവറിറ്റ് ആയൊരു റോള്‍ ആയിരുന്നു ഒറീസയിലെ ക്രിസ്തുദാസ് എന്ന കഥാപാത്രം.അതിന്റെയും സംവിധായകന്‍ പപ്പേട്ടന്‍ ആയിരുന്നു.
 
ഒറീസയിലെ പൊലീസുകാരന്‍ ആവാന്‍ ആഗ്രഹമില്ലാതെ പൊലീസ് ആയ ആ കഥാപാത്രം അത്ര ഫിറ്റ് ആയാല്‍ ശരിയാവില്ല എന്ന് സ്വയം മനസിലാക്കി വയറും തടിയും കൂട്ടി ആ കഥാപാത്രമായി മാറുന്നത് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.ഇതൊന്നും ആരും അറിയുന്നില്ലലോ എന്ന വിഷമം നന്നായി ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ണിയുടെ പല കഠിന പ്രയത്‌നങ്ങള്‍ക്കും വേണ്ട വിധം അംഗീകാരങ്ങള്‍ എവിടെയും ലഭിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
 
Finally Chandroth Panicker.. ??? മാമാങ്കത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട Character.ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ കഥാപാത്രത്തിനും ഇമോഷനും മുന്‍ഗണന കൊടുത്ത ഒരു അത്യുഗ്രന്‍ characterization.ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍സ് ഒക്കെ.. ????.ഇതിന്റെയും സംവിധായകന്‍ പപ്പേട്ടന്‍ ആണെന്നുള്ളത് ആണ് ഏറ്റവും സന്തോഷം.
 
എല്ലാം കാലം കരുതി വെച്ചത് ആണെന്ന് വിശ്വസിക്കുന്നു.. സിനിമ കണ്ടിറങ്ങിയിട്ടും ചന്ദ്രോത്ത് പണിക്കരും അനന്തരവന്‍ അച്യുതനുമായുള്ള ആ ഒരു ബോണ്ടിങ് മനസ്സില്‍ നിന്ന് പോവുന്നില്ല. ഒറീസയുടെ സെറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം ആണ്, ഉണ്ണി മുകുന്ദന്‍ എന്ന ആ വലിയ നല്ല മനുഷ്യനെ എല്ലാവരും ഇത് പോലെ അംഗീകരിക്കുന്ന ആ ദിവസത്തിനായി ഒരുപാട് ആഗ്രഹിച്ചിരുന്നു,ഇന്ന് സിനിമ കണ്ടപ്പോള്‍ ഒരുപാട് സന്തോഷമായി.. ?
 
Fell in love with him once again..??
 
Crush Forever..
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീയെ കന്യകാാത്വ പരിശോധനയ്ക്ക് നിർബന്ധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം: അലഹബാദ് ഹൈക്കോടതി

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് 50 ദിവസം; തലമുണ്ഡനം ചെയ്ത് പ്രതിഷേധം

എമ്പുരാന്‍ വിവാദം അവസാനിക്കുന്നില്ല; മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജിവച്ചു

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്

അടുത്ത ലേഖനം
Show comments