Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്: ശ്വേത മേനോന്‍

'ഞങ്ങളുടെ എല്ലാം ഏട്ടനെപ്പോലെയാണ് ലാലേട്ടൻ' - ശ്വേത പറയുന്നു

ലാലേട്ടൻ എന്നെ അമ്മേയെന്നാണ് വിളിക്കുന്നത്: ശ്വേത മേനോന്‍
, ഞായര്‍, 7 ജനുവരി 2018 (10:01 IST)
മോഹൻലാലിനെ 'ലാട്ടൻ' എന്നാണ് താൻ വിളിക്കാറെന്ന് നടി ശ്വേത മേനോൻ. 'ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ ഞാന്‍ അങ്ങനെയാണു ലാലേട്ടനെ വിളിക്കുന്നത്. ലാലേട്ടാ എന്നു നീട്ടിവിളി ഒഴിവാക്കാന്‍ വേണ്ടിയല്ല അങ്ങനെ വിളിക്കുന്നത്. ആ സ്‌നേഹം നിറഞ്ഞ വിളിയില്‍ വാത്സല്യവും ഉണ്ട്' എന്ന് ശ്വേത പറയുന്നു.
 
ലാലേട്ടൻ തന്നെ അമ്മയെന്നാണ് വിളിക്കുന്നതെന്നും ശ്വേത വെളിപ്പെടുത്തുന്നു. 'അമ്മ എന്നൊക്കെയുള്ള ലാലേട്ടന്റെ വിളിയില്‍ ഒരു രസമുണ്ട്. ലാലേട്ടനോട് എന്തു വേണമെങ്കിലും സംസാരിക്കാം ക്ഷമയോടെ കേട്ടിരിക്കും' - ശ്വേത പറയുന്നു.
 
മോഹൻലാലിനെക്കുറിച്ച് മാത്രമല്ല മമ്മൂട്ടിയെ കുറിച്ചും ശ്വേത പറയുന്നുണ്ട്. 'മമ്മുക്ക വീട്ടിലെ കാരണവരെ പോലെയാണ്. അതു കൊണ്ടു മമ്മുക്കയോടു ബഹുമാനത്തോടു കൂടിയ അകലം ഉണ്ട്'- എന്നും ശ്വേത വ്യക്തമാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി വീടുപേക്ഷിച്ചുപോയി, ആ പടം വന്‍ ഹിറ്റായി!