മോഹൻലാലിന്റെ നരേഷൻ, നയൻ‌താരയും ചിരഞ്ജീവിയും പിന്നെ വിജയ് സേതുപതിയും; സെയ്‌റ നരസിംഹ റെഡ്‌ഡി ടീസർ പുറത്ത്

ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:49 IST)
ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരൻ, ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവൻ- നരസിംഹ റെഡ്ഡി. ചിരഞ്ജീവി നായകനാകുന്ന സെയ്‌റ നരസിംഹ റെഡ്‌ഡി ടീസർ പുറത്തിറങ്ങി. മലയാളികളുടെ സ്വന്തം ലാലേട്ടനാണ് ടീസറിന് നരേഷൻ കൊടുത്തിരിക്കുന്നത്.
 
അമിതാഭ് ബച്ചൻ, വിജയ് സേതുപതി, നയൻതാര, തമന്ന, ജഗപതി ബാബു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബലാത്സംഗം ചെയ്തയാൾക്കൊപ്പം തന്നെ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ച മാധവൻകുട്ടിക്ക് നടുവിരൽ നമസ്ക്കാരം; വൈറലായി കുറിപ്പ്