ടേക്ക് ഓഫ് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകട്ടെ: ഉമ്മൻചാണ്ടി
ടേക്ക് ഓഫ് ഒരു വിജയമാകട്ടെ: ഉമ്മൻചാണ്ടി
യുദ്ധഭൂമിയായ ഇറാഖിലെ തിക്രിതില്‍ നിന്നും മലയാളി നഴ്‌സുമാരെ ദിവസങ്ങൾ കഷ്ടപ്പെട്ട് രക്ഷിച്ച് തിരിച്ചെത്തിച്ച സംഭവം മലയാളികൾ ആരും മറക്കാനിടയില്ല. ഈ സംഭവം ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ടേക്ക് ഓഫ്.
ചിത്രം റിലീസിന് തയ്യാറെടുത്ത് നില്‍ക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തിയ ആ സംഭവം അനുസ്മരിച്ച് ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. ഫെയ്‌സ്ബുക്കില്‍ ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഓര്‍മകളുടെ വാതില്‍ തുറന്നത്.