Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ്-തമന്ന വിവാഹം അടുത്ത വർഷം; വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു

വിജയ്-തമന്ന വിവാഹം അടുത്ത വർഷം; വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു

നിഹാരിക കെ എസ്

, തിങ്കള്‍, 25 നവം‌ബര്‍ 2024 (09:25 IST)
ബോളിവുഡ് കാത്തിരിക്കുന്ന അടുത്ത താരവിവാഹം വിജയ് വർമ്മ-തമന്ന എന്നിവരുടെയാണ്. ഇരുവരും വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു. 2025 തുടക്കത്തിലാകും വിവാഹം. തിയതി ഉടൻ പുറത്തുവിട്ടേക്കും. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ട്. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഡംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട് വന്നിരുന്നു.
 
‘ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്. പല അഭിമുഖങ്ങളിലും ഇരുവരും പ്രണയത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഡേറ്റിങിലാണ്. എന്നാൽ പ്രണയ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. നിഷേധിച്ചിട്ടുമില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങൾ പലപ്പോഴും അവഗണിക്കാറാണ് പതിവ്. തമന്ന ചെറുപുഞ്ചിരി സമ്മാനിച്ച് നടന്നു നീങ്ങും.
 
‘സിക്കന്ദര്‍ കാ മുഖന്ദര്‍’ എന്ന ചിത്രമാണ് തമന്നയുടെ പുതിയ റിലീസ്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഒരു തെഫ്റ്റ് ത്രില്ലറായ ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് റിലീസാകുന്നത്. തമന്ന ഇപ്പോൾ ഹിന്ദിയിൽ സജീവമാണ്. തമിഴിലും മലയാളത്തിലും അടുത്തിടെ സിനിമകൾ ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അജിത്തേ കടവുളേ..; ശബരിമല സന്നിധാനത്ത് ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ച് ആരാധകർ, വീഡിയോ