Webdunia - Bharat's app for daily news and videos

Install App

Bha Bha Ba Item Song: ഭ.ഭ.ബയിൽ ഐറ്റം സോങ്ങിന് വേണ്ടി മാത്രം ചിലവ് 4 കോടി, ത്രസിപ്പിക്കാൻ തമന്ന!

മോഹൻലാലിന്റെ കാമിയോ ചിത്രത്തിന് ഗുണം ചെയ്യും.

നിഹാരിക കെ.എസ്
വെള്ളി, 25 ജൂലൈ 2025 (15:18 IST)
പ്രഖ്യാപന വേള മുതൽ സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ.ഭ.ബ. ദിലീപിനെ നായകനാക്കി നവാ​ഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ദിലീപിന്റെ ശക്തമായ തിരിച്ചുവരവ് തന്നെയാകും ഈ സിനിമയെന്ന് ഉറപ്പിക്കാം. ചിത്രത്തിന്റെ ടീസർ അടുത്തിടെ തരം​ഗമായിരുന്നു. 
 
മോഹൻലാലിന്റെ കാമിയോ ചിത്രത്തിന് ഗുണം ചെയ്യും. ചിത്രത്തിന്റെ അവസാന ഭാ​ഗത്താവും ലാലേട്ടൻ എത്തുകയെന്നും ഇത് തിയേറ്ററിൽ വലിയ ഓളമുണ്ടാകുമെന്നുമാണ് വാർത്തകൾ. അടുത്തിടെ ദിലീപും മോഹൻലാലും ഒരുമിച്ചുളള രം​ഗങ്ങളുടെ ചിത്രീകരണം നടന്നതായാണ് വിവരം. ഭയം ഭക്തി ബഹുമാനം എന്ന് പൂർണ പേരുളള ചിത്രത്തിൽ സൂപ്പർ താരങ്ങൾ ഒരുമിച്ചുളള ഒരു ​ഗാനരംഗമുണ്ടാവുമെന്ന് അടുത്തിടെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഒരു ചടങ്ങിൽ പറഞ്ഞു.
 
ഇതിന് പിന്നാലെ ഭ.ഭ.ബയിലെ ​ഗാനരം​ഗത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. മോഹൻലാലിനും ദിലീപിനുമൊപ്പം തെന്നിന്ത്യൻ താരസുന്ദരി തമന്നയും പാട്ടിന്റെ രം​ഗത്തിൽ എത്തുമെന്നാണ് അറിയുന്നത്. ​ഗാനരം​ഗത്തിന് മാത്രമായി നാല് കോടി രൂപ മാറ്റിവച്ചതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നു. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ വൻ ദൃശ്യവിരുന്നൊരുക്കുന്ന ​ഗാനരംഗമാവും ചിത്രത്തിൽ ഉണ്ടാവുക,
 
ഒരു മാസ് കോമഡി എന്റർടെയ്നർ ആയാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. താരദമ്പതികളായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അശ്ലീല ഉള്ളടക്കം, ഉല്ലുവും ആൾട്ട് ബാലാജിയും അടക്കം 25 പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

കമല്‍ഹാസന്‍ രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ഓട്ടോറിക്ഷ കുഴിയില്‍ വീണതിന് പിന്നാലെ റോഡിലേക്ക് തെറിച്ചുവീണു; തിരൂരില്‍ ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം

പാലസ്തീനെ രാജ്യമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചു

'ദേ കിണറ്റില്‍ ഒരു കൈ'; കയറില്‍ തൂങ്ങിനിന്നു, ജീപ്പില്‍ കയറ്റാന്‍ പാടുപെട്ട് പൊലീസ്

അടുത്ത ലേഖനം
Show comments