Select Your Language

Notifications

webdunia
webdunia
webdunia
webdunia

2 വർഷത്തെ പ്രണയം, വിവാഹത്തിലെത്തും മുൻപെ തമന്നയും വിജയ് വർമയും വേർപിരിഞ്ഞു?

2 വർഷത്തെ പ്രണയം, വിവാഹത്തിലെത്തും മുൻപെ തമന്നയും വിജയ് വർമയും വേർപിരിഞ്ഞു?

അഭിറാം മനോഹർ

, ബുധന്‍, 5 മാര്‍ച്ച് 2025 (13:20 IST)
സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെ ചര്‍ച്ചയാക്കിയ പ്രണയമായിരുന്നു നടി തമന്നയുടേയും നടന്‍ വിജയ് വര്‍മയുടേതും. 2023ല്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചായിരുന്നു താരങ്ങള്‍ തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. തുടര്‍ന്ന് ഇരുവരെയും ഒന്നിച്ചാണ് പലപ്പോഴും കാണാന്‍ സാധിച്ചിരുന്നത്. ഇപ്പോഴിതാ 2 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ തമന്നയും വിജയ് വര്‍മയും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകളാണ് വരുന്നത്.
 
 വിവിധ ദേശീയമാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമന്നയും വിജയ് വര്‍മയും വേര്‍പിരിഞ്ഞ് ആഴ്ചകളായെന്ന് പിങ്ക്വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നല്ല സുഹൃത്തുക്കളായി തുടരാനാണ് താരങ്ങളുടെ തീരുമാനമെന്നും ഇരുവരും അവരുടെ സിനിമകളുടെ തിരക്കിലാണെന്നും താരങ്ങളുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി രഞ്ജിത്തിനോടു ചോദിച്ചുവാങ്ങിയ 'വല്ല്യേട്ടന്‍'; കാരണം നരസിംഹത്തിന്റെ അതിശയിപ്പിക്കുന്ന വിജയം