Prithviraj Sukumarn: മോഹൻലാലിനെ പോലെയാണ് കജോളും: പൃഥ്വിരാജ് പറയുന്നു

സെയ്ഫ് അലി ഖാന്റെ മകന്‍ കൂടിയായ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.

നിഹാരിക കെ.എസ്
വെള്ളി, 25 ജൂലൈ 2025 (14:48 IST)
ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ സജീവമാവുകയാണ് പൃഥ്വിരാജ്. സര്‍സമീന്‍ ആണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ സിനിമ. കജോളിന്റെ നായകനായിട്ടാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ഇന്നാണ് ചിത്രം ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. പൃഥ്വിരാജ് പട്ടാളക്കാരനായി എത്തുന്ന സിനിമയില്‍ കജോള്‍ ആണ് നായിക. സെയ്ഫ് അലി ഖാന്റെ മകന്‍ കൂടിയായ ഇബ്രാഹിം അലി ഖാന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
 
കജോളിനൊപ്പം അഭിനയിക്കുന്നത് രസകരമായ അനുഭവമാണെന്നാണ് പൃഥ്വിരാജ് പറയുന്നത്. മോഹന്‍ലാലുമായിട്ടാണ് പൃഥ്വിരാജ് കജോളിനെ താരതമ്യം ചെയ്യുന്നത്. ബോളിവുഡ് ബബ്ബിളിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് കജോളിനെക്കുറിച്ച് സംസാരിക്കുന്നത്.
 
'അവര്‍ ഗംഭീര നടിയാണ്. ശരിക്കും ഗിഫ്റ്റഡ് ആയ നടിയാണ്. അവര്‍ വളരെ നൈസര്‍ഗികമായി അഭിനയിക്കുന്ന നടിയാണ്. ഇത്തരം ആര്‍ട്ടിസ്റ്റുകളുടെ കൂടെ അഭിനയിക്കുമ്പോഴുള്ള പ്രത്യേകത എന്തെന്നാല്‍ അവര്‍ നമ്മുടെ കഥാപാത്രത്തിന്റെ പിച്ച് അപ്രവചനീയമാക്കുമെന്നതാണ്. അവര്‍ക്കൊപ്പം റിഹേഴ്‌സ് ചെയ്തതു പോലയേ ആകില്ല അഭിനയിക്കുമ്പോള്‍.
 
മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിക്കുമ്പോള്‍ അത് സംഭവിക്കാറുണ്ട്. അദ്ദേഹവും ഇന്‍സ്റ്റിന്റീവ് ആക്ടര്‍ ആണ്. അഞ്ച് ടേക്ക് എടുത്താല്‍ ഓരോ ടേക്കും വ്യത്യസ്തമായിരിക്കും. കജോളും അത്തരക്കാരിയാണ്. തന്റെ പെര്‍ഫോമന്‍സിന്റെ പിച്ചിന്റെ കാര്യത്തില്‍ അവര്‍ വിശ്വസിക്കുന്നത് ആ നിമിഷത്തിലെ പ്രകടനത്തിലാണ്'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മീശമാധവന്‍ അവാര്‍ഡ് നല്‍കി ബേക്കറിഫാസ്റ്റ് ഫുഡ് ഉടമ; കള്ളന് ജീവിതത്തിലെ 'അവിസ്മരണീയ' നിമിഷം

ഷാഫി പറമ്പില്‍ എംപിക്കെതിരെ കേസ്; പോലീസിനെ ആക്രമിച്ചുവെന്ന് എഫ്‌ഐആര്‍

Mohanlal: സൈനിക ഉദ്യോഗസ്ഥനു താടിയോ?; മോഹന്‍ലാല്‍ ചട്ടം ലംഘിച്ച് വിമര്‍ശനം

പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി; മൂക്കിനു പൊട്ടല്‍

Donald Trump: നൊബേല്‍ സമ്മാനം ലഭിച്ച വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് തന്നെ വിളിച്ചു നന്ദി പറഞ്ഞെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments