ഒരു ക്ലാസ് പടത്തിനു ഇങ്ങനേയും വരവേൽപ്പോ? തമിഴ് ജനതയും പറയുന്നു - മമ്മൂട്ടി അസാധ്യം!

ഇന്ത്യൻ സിനിമയ്ക്ക് റാം നൽകിയ സമ്മാനമാണ് പേരൻപ്...

വെള്ളി, 8 ഫെബ്രുവരി 2019 (11:17 IST)
മമ്മൂട്ടിയുടെ കണ്ണുനിറയുന്നതും തൊണ്ടയിടറുന്നതും ഒട്ടേറെ മലയാള സിനിമകളെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാക്കി മാറ്റിയിരുന്നു. തമിഴകത്തും ആ മാജിക് തുടരുകയാണ്. ഭാരതിരാജയെയും മിഷ്കിനെയും പോലെയുള്ള സംവിധായകപ്രതിഭകള്‍ക്ക് മമ്മൂട്ടിയുടെ നിയന്ത്രിതാഭിനയത്തെ എത്ര പുകഴ്ത്തിയിട്ടും മതിയാകുന്നില്ല.
 
റാമിന്റെ പേരൻപിനെ ഏറ്റെടുത്തിരിക്കുകയാണ് തമിഴകം. ഒരു ക്ലാസ് പടത്തിനു ഇങ്ങനെയൊരു വരവേൽപ്പും സ്വീകരണവും ലഭിക്കുന്നുണ്ടെങ്കിൽ അതിനു രണ്ട് കാരണമാണുള്ളത്, റാമും മമ്മൂട്ടിയും!. രണ്ട് അസാധ്യപ്രതിഭകൾ ഒന്നുചേർന്നപ്പോൾ ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത് ഒരു ഒന്നൊന്നര ക്ലാസ് സിനിമ തന്നെയാണ്. 
 
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, വൈകാരികാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ അച്ഛനാണ് അമുദവന്‍ എന്ന മമ്മൂട്ടി കഥാപാത്രം. ഈ അച്ഛന്റേയും മകളുടേയും ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ പന്ത്രണ്ട് അധ്യായങ്ങളായാണ് സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വൈകാരികമായി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങുന്ന ഒരുപിടി മികച്ച സീനുകൾ.
 
എല്ലാം കൊണ്ടും ഒരു കുറവും പറയാൻ കഴിയാത്ത ഈ ചിത്രം ഇന്നത്തെ സിനിമാ ലോകത്തിന് ഒരു അഭിമാനം തന്നെയാണ്. നമ്മുടെ കണ്ണും മനസ്സും ഒരുപോലെ നിറയ്‌ക്കുന്ന ഒരു മികച്ച ചിത്രം. ഹൃദയത്തെ തൊടുന്ന അനുഭവം ലഭിക്കുന്ന ചിത്രത്തിനു റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും തമിഴകത്ത് വൻ അഭിപ്രായമാണ് ലഭിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി മാജിക് വീണ്ടും, യാത്ര മിന്നിക്കുന്നു; വമ്പൻ വരവേൽപ്പ് നൽകി ആരാധകർ!