മരണശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ യുദ്ധത്തിന് ചെല്ലുന്നു; ബാഹുബലി എറ്റേര്‍ണല്‍ വാര്‍ അനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

രാജമൗലിയുടെ ബാഹുബലി യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ബാഹുബലി എറ്റേര്‍ണല്‍ വാര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 6 നവം‌ബര്‍ 2025 (09:26 IST)
bahubali
ബാഹുബലി യൂണിവേഴ്‌സിലെ ബാഹുബലി എറ്റേര്‍ണല്‍ വാര്‍ അനിമേഷന്‍ ചിത്രത്തിന്റെ ടീസര്‍ പുറത്ത്. രാജമൗലിയുടെ ബാഹുബലി യൂണിവേഴ്‌സിലെ അടുത്ത ചിത്രമാണ് ബാഹുബലി എറ്റേര്‍ണല്‍ വാര്‍. മരണത്തിനുശേഷം ബാഹുബലിയുടെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ ദേവന്മാരുടെയും അസുരന്മാരുടെ യുദ്ധത്തിന് നടുവില്‍ ചെന്നെത്തുന്നതാണ് ചിത്രത്തിലെ കഥ.
 
രണ്ട് ഭാഗങ്ങളായാണ് ഇത് റിലീസ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ദി എപ്പിക് ചിത്രത്തിന്റെ തീയേറ്റര്‍ പ്രീമിയറിലായിരുന്നു ബാഹുബലി എറ്റേര്‍ണല്‍ വാറിന്റെ ടീസര്‍ പ്രദര്‍ശിപ്പിച്ചത്. 
 
ബാഹുബലിയുടെ മരണ ശേഷമുള്ള നിയോഗത്തെപ്പറ്റി വിവരിക്കുന്ന രമ്യ കൃഷ്ണന്റെ ശിവകാമിദേവി എന്ന കഥാപാത്രത്തിന്റെ സംഭാഷണത്തിലൂടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ബാഹുബലിക്കായി ഒരു അസുരനും ദേവേന്ദ്രനും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ ബാഹുബലി ആനകള്‍ വലിക്കുന്ന രഥത്തിലെത്തുമ്പോഴാണ് ടീസര്‍ അവസാനിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്

ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാന്‍ തിരുവനന്തപുരത്തേക്ക് വരൂ; ന്യൂയോര്‍ക്ക് മേയറെ ക്ഷണിച്ച് ആര്യ രാജേന്ദ്രന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതിയുടെ വിമര്‍ശനം

അടുത്ത ലേഖനം
Show comments