Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

രജനികാന്ത് ആരാധകര്‍ കാത്തിരിക്കുന്ന പ്രഖ്യാപനം,'തലൈവര്‍ 170' അപ്ഡേറ്റ് ഉടന്‍,പുതിയ വിവരങ്ങള്‍

Rajinikanth  Thalaivar 170 December

കെ ആര്‍ അനൂപ്

, വെള്ളി, 8 ഡിസം‌ബര്‍ 2023 (15:17 IST)
സംവിധായകന്‍ ടി ജെ ജ്ഞാനവേലിനൊപ്പം രജനികാന്ത് തന്റെ അടുത്ത ചിത്രത്തിന്റെ ജോലി തിരക്കിലാണ്.'തലൈവര്‍ 170'. അപ്ഡേറ്റ് ഉടന്‍ വരും.ഡിസംബര്‍ 12 ന് നടന്റെ ജന്മദിനമാണ്. ആരാധകര്‍ അവരുടെ ആഘോഷങ്ങള്‍ക്കായി ഒരുങ്ങുകയാണ്, 'തലൈവര്‍ 170- ടീമില്‍ നിന്ന് ഒരു അപ്ഡേറ്റ് അവര്‍ പ്രതീക്ഷിക്കുന്നു.
 
'തലൈവര്‍ 170' യുടെ നിര്‍മ്മാതാക്കളും രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഒരു അപ്ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ്, ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നു.
 
 തിരുനെല്‍വേലിയിലും കേരളത്തിലും ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം, 'തലൈവര്‍ 170' ടീം ഏറ്റവും പുതിയ ഷെഡ്യൂളിനായി കന്യാകുമാരിയിലാണ്. 
 
ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത 'തലൈവര്‍ 170' ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു സോഷ്യല്‍ ഡ്രാമയാണെന്നും വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ പോരാടുന്ന ഒരു പോലീസുകാരനായാണ് രജനികാന്ത് എത്തുന്നത്.
 
'തലൈവര്‍ 170' സെറ്റില്‍ റിതിക സിംഗിന് പരിക്കേറ്റത് അടുത്തിടെ പ്രധാന വാര്‍ത്തകളായി മാറിയിരുന്നു.ഒരു ആക്ഷന്‍ സീക്വന്‍സിനിടെ ഗ്ലാസില്‍ വീണതിനെ തുടര്‍ന്ന് നടിയുടെ കൈകള്‍ക്ക് ചെറിയ പരിക്കേറ്റു.പരിക്കിനെത്തുടര്‍ന്ന് നടി ഒരു ചെറിയ ഇടവേള എടുത്തു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോ തോമസിന്റെ 'അദൃശ്യ ജാലകങ്ങള്‍' ഒടിടിയില്‍ റിലീസായി