വിജയ് 65: മുരുഗദാസ് പുറത്ത്? പുതിയ സംവിധായകന്‍ ആര്?

ജോര്‍ജ്ജി സാം
വെള്ളി, 23 ഒക്‌ടോബര്‍ 2020 (20:33 IST)
ദളപതി 65 എന്ന് ചിത്രീകരണം തുടങ്ങുമെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. അവരെ ഞെട്ടിച്ചുകൊണ്ട് ചില റിപ്പോര്‍ട്ടുകള്‍ വരുന്നു. വിജയ് 65ല്‍ നിന്ന് സംവിധായകന്‍ എ ആര്‍ മുരുഗദാസ് പുറത്തായെന്നാണ് ചില സൂചനകള്‍. സണ്‍ പിക്‍ചേഴ്‌സ് പുതിയ സംവിധായകനെ തേടുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നു.
 
എ ആര്‍ മുരുഗദാസ് പറഞ്ഞ കഥ ഇഷ്ടമായിരുന്നെങ്കിലും ചിത്രത്തിന്‍റെ രണ്ടാം പകുതിയുടെ തിരക്കഥ വിജയ്ക്ക് ഇഷ്ടമായില്ലത്രേ. അനവധി മാറ്റങ്ങള്‍ വിജയ് നിര്‍ദ്ദേശിച്ചു. ആ മാറ്റങ്ങളെല്ലാം വരുത്തി തിരക്കഥ നല്‍കിയെങ്കിലും അതും വിജയ്ക്ക് ഇഷ്ടമായില്ലെന്നാണ് റൂമറുകള്‍ വരുന്നത്. ഇതോടെ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറാന്‍ മുരുഗദോസ് തീരുമാനിച്ചെന്നാണ് സൂചന.
 
അതുമാത്രമല്ല, മുരുഗദാസും സണ്‍ പിക്‍ചേഴ്സും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ദര്‍ബാര്‍ ബോക്സോഫീസില്‍ തകര്‍ന്നതോടെ മുരുഗദാസിന്‍റെ ശമ്പളം പകുതിയോളം കുറയ്ക്കണമെന്നായിരുന്നു സണ്‍ പിക്‍ചേഴ്സ് മുന്നോട്ടുവച്ച ഒരു നിര്‍ദ്ദേശമത്രേ. ഇത് മുരുഗദാസിനെ അസ്വസ്ഥനാക്കിയിരുന്നതായി പറയപ്പെടുന്നു.
 
പടത്തേപ്പറ്റി വാര്‍ത്തകള്‍ വന്ന് ഇത്രയും നാള്‍ ആയിട്ടും പ്രൊജക്‍ട് പ്രഖ്യാപിക്കാന്‍ സണ്‍ പിക്‍ചേഴ്‌സ് വൈകുന്നതും മുരുഗദാസിനെ അലട്ടിയെന്നും ഇതോടെ പ്രൊജക്ടില്‍ നിന്ന് പിന്‍‌മാറാന്‍ മുരുഗദാസ് സ്വയം സന്നദ്ധനാകുകയായിരുന്നെന്നുമാണ് സൂചനകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments