കുട്ടിക്കാലം മുതലേ മോഹൻലാൽ ഫാൻ, മമ്മൂട്ടിയോട് ആരാധന തോന്നിയത് ആ കാരണം കൊണ്ട് !

കെ ആര്‍ അനൂപ്
വെള്ളി, 23 ഒക്‌ടോബര്‍ 2020 (19:49 IST)
ഗായകനും നടനുമായി തൻറെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തൻറെ ഇഷ്ട താരങ്ങളെ കുറിച്ച് പറയുകയാണ് വിജയ്.
കുട്ടിക്കാലം മുതലേ ലാലേട്ടന്റെ കട്ട ഫാൻ ആണെന്നാണ് നടൻ പറയുന്നത്. മാത്രമല്ല തമിഴിലെ ഇഷ്ട താരങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. താൻ രജനികാന്തിന്റെ ആരാധകൻ ആണെന്നും തൻറെ അനിയന് കമൽഹാസനെ ആണ് കൂടുതൽ ഇഷ്ടം എന്നും വിജയ് പറഞ്ഞു.
 
അതേസമയം അഭിനയത്തിലേക്ക് എത്തിയശേഷം മമ്മുക്കയോട് ആരാധന തോന്നി. ചില കഥാപാത്രങ്ങൾ മമ്മുക്ക മാത്രം ചെയ്താലേ ശരിയാവൂ, അതുപോലെ ചിലത് ലാലേട്ടന് മാത്രമേ ചെയ്യാൻ സാധിക്കൂ - വിജയ് യേശുദാസ് പറഞ്ഞു. 
 
ഫഹദ് ഫാസിലിന്റെയും പാർവ്വതിയുടെയും അഭിനയ മികവിനെയും അദ്ദേഹം പ്രശംസിച്ചു. കഥാപാത്രങ്ങളായി മാറാനുള്ള ഇരുവരുടെയും കഴിവാണ് തനിക്ക് ഇഷ്ടപ്പെട്ടതെന്നും വിജയ് യേശുദാസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

നവീന്‍ ബാബു കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി

ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ ശിവാലിക് മുന്ദ്ര തുറമുഖത്ത് എത്തി

വിവാഹദിനത്തില്‍ സുഹൃത്തുക്കളുടെ സര്‍പ്രൈസ്; വധു കൊച്ചിയിലെ ആശുപത്രിയില്‍

ചായ നല്‍കിയില്ല; മലപ്പുറത്ത് മരുമകളെ അമ്മായിയമ്മ വെട്ടിക്കൊന്നു

അടുത്ത ലേഖനം
Show comments