Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം: കേരളത്തിൽ ആദ്യമായി ഭരണതുടർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് എ വിജയരാഘവൻ

കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം: കേരളത്തിൽ ആദ്യമായി ഭരണതുടർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് എ വിജയരാഘവൻ
, വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:46 IST)
കേരളാ കോൺഗ്രസിന്റെ വരവ് കേരളത്തിൽ ഇടതുമുന്നണിയുടെ ഭരണതുടർച്ചയ്‌ക്ക് വഴിയൊരുക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. കേരളരാഷ്ട്രീയത്തിലെ ചരിത്രനിമിഷമാണിതെന്നും വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ജോസ് വിഭാഗത്തിന്റെ മുന്നണിയിലേക്കുള്ള പ്രവേശനത്തെ എൽഡിഎഫിലെ ഘടകകക്ഷികൾ ആരും എതിർത്തില്ലെന്നും കേരളാ കോൺഗ്രസിന്റെ വരവ് യു‌ഡിഎഫിനെ ദുർബലമാക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 7482 പേർക്ക് കൊറോണ, 7593 പേർക്ക് രോഗമുക്തി