Webdunia - Bharat's app for daily news and videos

Install App

വിജയ്‌ക്ക് പ്രതിഫലം 100 കോടി, എ ആര്‍ മുരുഗദാസ് ചിത്രവുമായി സണ്‍ പിക്‍ചേഴ്‌സ് !

ജെയിംസ് ജോസഫ്
തിങ്കള്‍, 6 ജനുവരി 2020 (17:04 IST)
ദളപതി വിജയ് നായകനാകുന്ന അടുത്ത തമിഴ് ചിത്രം ബ്രഹ്‌മാണ്ഡ സിനിമകളുടെ സംവിധായകന്‍ എ ആര്‍ മുരുഗദാസ് ഒരുക്കുമെന്ന് സൂചന. സണ്‍ പിക്‍ചേഴ്‌സ് ആയിരിക്കും ഈ സിനിമ നിര്‍മ്മിക്കുക. ഈ സിനിമയില്‍ വിജയ്‌ക്ക് 100 കോടി രൂപയായിരിക്കും പ്രതിഫലം. ഇതിന്‍റെ അഡ്വാന്‍സായി 50 കോടി രൂപ വിജയ്‌ക്ക് നല്‍കിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു താരം 100 കോടി രൂപ ഒരു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നത് ഇതാദ്യമാണ്. രജനികാന്താണ് പ്രതിഫലത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ദര്‍ബാര്‍ എന്ന പുതിയ ചിത്രത്തിന് 90 കോടി രൂപയാണത്രേ രജനി പ്രതിഫലം വാങ്ങിയത്. ആ സിനിമ ലൈകയാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ പുതിയ ചിത്രത്തിലൂടെ രജനിയെയും മറികടക്കുകയാണ് വിജയ്.
 
മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ എന്നിങ്ങനെ തുടര്‍ച്ചയായി മെഗാഹിറ്റുകള്‍ പിറന്നതോടെയാണ് വിജയ് പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുന്നത്. വിജയുടെ അറുപത്തഞ്ചാം സിനിമയുടെ സംവിധായകനായി ഷങ്കര്‍, എ ആര്‍ മുരുഗദാസ്, വെട്രിമാരന്‍ എന്നിവരെയാണ് പരിഗണിച്ചത്. ഇവരില്‍ മുരുഗദാസിന് തന്നെയാണ് പ്രഥമ പരിഗണന. സണ്‍ പിക്‍ചേഴ്‌സ് - വിജയ് ടീമിന്‍റെ ‘സര്‍ക്കാര്‍’ എന്ന ബ്ലോക്‍ബസ്‌റ്റര്‍ സംവിധാനം ചെയ്‌തതും മുരുഗദാസ് ആയിരുന്നു. 
 
മുരുഗദാസിന്‍റെ രജനിച്ചിത്രം ‘ദര്‍ബാര്‍’ ഈ മാസം ഒമ്പതിന് റിലീസ് ചെയ്യുകയാണ്‌‍. ഇപ്പോള്‍ വിജയ് ചിത്രത്തിന്‍റെ രചനയിലാണ് മുരുഗദാസ് എന്നാണ് സൂചന. ഹൃത്വിക് റോഷന്‍, അല്ലു അര്‍ജുന്‍ എന്നിവരും വിജയ് - മുരുഗദാസ് ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments