ബഹിഷ്‌കരിച്ച യുഡിഎഫിന് തിരിച്ചടി; കേരള സഭയെ പ്രശംസിച്ച് രാഹുൽ; മുഖ്യമന്ത്രിക്ക് കത്ത്

രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

റെയ്‌നാ തോമസ്

വ്യാഴം, 2 ജനുവരി 2020 (10:39 IST)
യുഡിഎഫ് ബഹിഷ്‌കരിച്ച ലോക കേരള സഭയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് സഭയെന്ന് രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ പറയുന്നു. രാഹുലിനു നന്ദി അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.
 
പ്രവാസി സമൂഹവുമായി ബന്ധപ്പെടാനും അവരെ അംഗീകരിക്കാനുമുള്ള ഏറ്റവും മികച്ച വേദിയാണ് ലോക കേരള സഭയെന്ന് രാഹുലിന്റെ കത്തില്‍ പറയുന്നു. പല രാജ്യങ്ങളിലും രാഷ്ട്ര നിര്‍മാണ പ്രക്രിയകളില്‍ മലയാളികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായി അദ്ദേഹം പറഞ്ഞു.
 
ലോക കേരള സഭ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷം നേരത്തേ അറിയിച്ചിരുന്നു. ഉദ്ഘാടന സമ്മേളനത്തില്‍ ഇതിന്റെ ഭാഗമായി ആരും പങ്കെടുത്തിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിണക്കം മാറ്റാന്‍ ആഭിചാരക്രിയയ്ക്ക് ശ്രമിച്ചു; വീട്ടിലെത്തിയാൽ വെള്ളം കുടിക്കും, ഭർത്താവിന്റെ ശീലം മുതലെടുത്തു; ജോളിയുടെ അതിവിദഗ്ധ പ്ലാനിങ്