Webdunia - Bharat's app for daily news and videos

Install App

ആവേശം അതിരുവിട്ടു,ലിയോ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിന് നാശനഷ്ടം, സീറ്റിനു മുകളിലൂടെ നടന്നുപോകുന്ന ആരാധകര്‍, വീഡിയോ

കെ ആര്‍ അനൂപ്
വെള്ളി, 6 ഒക്‌ടോബര്‍ 2023 (09:04 IST)
കഴിഞ്ഞ ദിവസമാണ് വിജയ് ആരാധകരെ ആവശ്യത്തിലാക്കി ലിയോ ട്രെയിലര്‍ പുറത്തുവന്നത്. ആരാധകര്‍ക്കായി ചെന്നൈ രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ് തിയറ്ററില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തീയറ്ററിന് നാശനഷ്ടങ്ങളാണ് വിജയ് ആരാധകര്‍ വരുത്തി വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ ട്രെയിലര്‍ തെളിഞ്ഞപ്പോള്‍ ആരാധകരുടെ അതിരുവിട്ട ആവേശത്തില്‍ തിയേറ്ററിന് നാശനഷ്ടങ്ങള്‍ ഉണ്ടായ എന്നാണ് ആരോപണം.
ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റര്‍ എന്ന് എഴുതിക്കൊണ്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സീറ്റിനു മുകളിലൂടെ നടന്നുപോകുന്ന ആരാധകരെയും വീഡിയോയില്‍ കാണാം. വീഡിയോയിലെ സത്യം എന്താണെന്ന് തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചിട്ടില്ല.
<

Rohini Cinemas completely thrashed by Joseph Vijay fans after #LeoTrailer screening. pic.twitter.com/vQ9sd6uvJg

— Manobala Vijayabalan (@ManobalaV) October 5, 2023 >
വിജയ് സിനിമകളുടെ ട്രെയിലറുകള്‍ പ്രത്യേക ഫാന്‍സ് ഷോ ആയി പ്രദര്‍ശിപ്പിക്കാറുണ്ട് രോഹിണി തിയറ്ററില്‍. തിയേറ്റര്‍ ഹാളിന് പുറത്തായിരിക്കും സാധാരണ പ്രദര്‍ശനം. ഇത്തവണ തീയേറ്ററിന് പുറത്തു നടത്തുന്ന പ്രദര്‍ശനത്തിന് പോലീസ് സംരക്ഷണം നല്‍കില്ലെന്ന് പറഞ്ഞതോടെ തിയേറ്ററിനുള്ളിലേക്ക് പ്രദര്‍ശനം മാറ്റിയിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments