Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കെജിഎഫ് 3' വരുന്നു, ചിത്രീകരണം അടുത്തവര്‍ഷം ഒക്ടോബറില്‍

'കെജിഎഫ് 3' വരുന്നു, ചിത്രീകരണം അടുത്തവര്‍ഷം ഒക്ടോബറില്‍

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഒക്‌ടോബര്‍ 2023 (15:50 IST)
പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ ഡിസംബര്‍ 22 ന് പ്രദര്‍ശനത്തിനെത്തും.പൃഥ്വിരാജ് സുകുമാരന്‍, ശ്രുതി ഹാസന്‍, ജഗപതി ബാബു തുടങ്ങിയ താരനിര സിനിമയിലുണ്ട്. അതിനിടയില്‍ കെജിഎഫ് മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
സലാര്‍ രണ്ടാം ഭാഗത്തിന്റെ ജോലി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കെജിഎഫ് മൂന്നാം ഭാഗത്തിലേക്ക് സംവിധായകന്‍ കടക്കുക.സലാര്‍ പാര്‍ട്ട് 2 ന്റെ ഒരു പ്രധാന ഭാഗം ഇതിനകം ചിത്രീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.2024 ഒക്ടോബറില്‍ പ്രശാന്ത് നീല്‍ കെജിഎഫ് 3 ചിത്രീകരണത്തിലേക്ക് കടക്കും.2025-ല്‍ റിലീസ് ചെയ്യുന്ന രീതിയില്‍ ജോലികള്‍ പൂര്‍ത്തിയാക്കും. ഇതുവരെയും സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഡിസംബറിന് ശേഷം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
'സലാര്‍' പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്, അതിനാലാണ് ഡിസംബറിലേക്ക് റിലീസ് നീട്ടിയത്.
പൃഥ്വിരാജ് സുകുമാരന്‍,ജഗപതി ബാബു, ശ്രുതി ഹാസന്‍, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്ര രാജു, മധു ഗുരുസ്വാമി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ പുതിയ സിനിമ, ബിഗ് ബജറ്റില്‍ ചിത്രം ഒരുക്കാന്‍ സംവിധായകന്‍ രഞ്ജന്‍ പ്രമോദ്