Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ലിയോ'നെ വരവേല്‍ക്കാനായി കേരളക്കര ഒരുങ്ങിക്കഴിഞ്ഞു, വിജയ് ആരാധകരെ... വീഡിയോ കണ്ടില്ലേ ?

Leo Official TrailerThalapathy Vijay

കെ ആര്‍ അനൂപ്

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (10:36 IST)
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്ക് എല്ലാവരും ആവേശത്തിലാണ്. ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. സിനിമ പ്രേമികളെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത് ആയിരുന്നു ട്രെയിലര്‍. ഇപ്പോഴിതാ കേരളക്കര വിജയ് ചിത്രത്തിനെ വരവേല്‍ക്കാനായി ഒരുങ്ങി കഴിഞ്ഞു.
ഗോകുലം മൂവീസ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ ലിയോ എത്തിക്കുന്നത്. സിനിമയുടെ പ്രചാരണാര്‍ത്ഥം വലിയ ബാനറുകള്‍ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ഇതിന്റെ കാഴ്ചകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗോകുലം മൂവീസ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വിജയ് ആരാധകരെ ആവശ്യത്തിലാക്കി ലിയോ ട്രെയിലര്‍ പുറത്തുവന്നത്. ആരാധകര്‍ക്കായി ചെന്നൈ രോഹിണി സില്‍വര്‍ സ്‌ക്രീന്‍സ് തിയറ്ററില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തീയറ്ററിന് നാശനഷ്ടങ്ങളാണ് വിജയ് ആരാധകര്‍ വരുത്തി വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ക്രീനില്‍ ട്രെയിലര്‍ തെളിഞ്ഞപ്പോള്‍ ആരാധകരുടെ അതിരുവിട്ട ആവേശത്തില്‍ തിയേറ്ററിന് നാശനഷ്ടങ്ങള്‍ ഉണ്ടായ എന്നാണ് ആരോപണം.
 
ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റര്‍ എന്ന് എഴുതിക്കൊണ്ട് നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സീറ്റിനു മുകളിലൂടെ നടന്നുപോകുന്ന ആരാധകരെയും വീഡിയോയില്‍ കാണാം. വീഡിയോയിലെ സത്യം എന്താണെന്ന് തിയേറ്റര്‍ ഉടമകള്‍ പ്രതികരിച്ചിട്ടില്ല.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

15 കോടി ദീപിക പദുക്കോണിന്, തൊട്ടു പിറകെ ആലിയ ഭട്ട്, ഒരു സിനിമയ്ക്കായി നടി വാങ്ങുന്നത്