Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തങ്കലാന്‍'കേരളത്തിലെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കി,തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Thangalaan': Makers cancels promotional event in Kerala; will now donate funds to CM's relief fund for Wayanad landslide victims - See post

കെ ആര്‍ അനൂപ്

, ശനി, 10 ഓഗസ്റ്റ് 2024 (22:15 IST)
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോളിവുഡ് ചിത്രമായ 'തങ്കലാന്‍' നിര്‍മ്മാതാക്കള്‍ കേരളത്തിലെ തങ്ങളുടെ പ്രമോഷന്‍ പരിപാടികള്‍ റദ്ദാക്കുന്നതായി അറിയിച്ചു. പകരം പരിപാടികള്‍ക്കായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചു.
 
ഓഗസ്റ്റ് 10 ശനിയാഴ്ച്ച, നടക്കാനിരുന്ന പരിപാടികള്‍ റദ്ദാക്കിയതായി ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ശ്രീ ഗോകുലം മൂവീസ് അറിയിച്ചു.
 
പാ രഞ്ജിത്ത് സംവിധാനം ചെയ്യ് പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് തങ്കലാന്‍.
വിക്രം, പശുപതി, പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈജു കുറുപ്പ് നായകന്‍,ഭരതനാട്യം ട്രെയിലര്‍ പുറത്ത്