Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധനുഷ്-നയൻതാര വിവാദം; നെറ്റ്ഫ്‌ളിക്‌സിനും നയന്‍താരയ്ക്കും മദ്രാസ് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി

The court rejected Netflix India's request to dismiss Dhanush's copyright infringement petition

നിഹാരിക കെ.എസ്

, ബുധന്‍, 29 ജനുവരി 2025 (10:10 IST)
‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടെയ്ല്‍’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസില്‍ നെറ്റ്ഫ്‌ളിക്‌സിന് തിരിച്ചടി. ധനുഷ് നല്‍കിയ പകര്‍പ്പവകാശലംഘന ഹര്‍ജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ആവശ്യം കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയാണ് ധനുഷിന്റെ ഹർജി  തള്ളില്ലെന്ന് അറിയിച്ചത്. ധനുഷിന്റെ ഹര്‍ജി ഫെബ്രുവരി അഞ്ചിന് പരിഗണിക്കുമെന്നും ജസ്റ്റിസ് അബ്ദുള്‍ ഖുദ്ദോസ് വ്യക്തമാക്കി.
 
അനുമതിയില്ലാതെ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതിനെതിരായ ഹര്‍ജിയാണ് ബുധനാഴ്ച പരിഗണിക്കുക. നയന്‍താര, വിഘ്‌നേഷ് ശിവന്‍, ഇവരുടെ ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, നെറ്റ്ഫ്ളിക്സിന്റെ ഇന്ത്യന്‍ ഘടകമായ ലോസ് ഗറ്റോസ് എന്നിവര്‍ക്കെതിരെയാണ് ധനുഷ് സിവില്‍ കേസ് ഫയല്‍ ചെയ്തത്.
 
ഹര്‍ജി മദ്രാസ് ഹൈക്കോടതി തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ധനുഷ് നല്‍കിയിരുന്നു. ഇതും കോടതി അനുവദിച്ചു. നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ ഓഫീസ് മുംബൈയിലാണ്. എന്നാല്‍ രണ്ട് ഹര്‍ജികളും തള്ളണമെന്നായിരുന്നു നെറ്റ്ഫ്ളിക്സിന്റെ ആവശ്യം. ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ധനുഷ് 10 കോടിയുടെ വക്കീല്‍ നോട്ടീസ് അയച്ചതോടെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ധനുഷിനെതിരെ പ്രതികരിച്ച് നയന്‍താര രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആട് 3' ചിരിപ്പടമല്ലേ? പാപ്പനും പിള്ളേരും ത്രില്ലിംഗ് മൂഡ് പിടിക്കുമോ?; മിഥുൻ മാനുവൽ പറയുന്നു