Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രതിഫലം കൂടുതല്‍ ചോദിച്ചു'; അറ്റ്‌ലി-അല്ലു അര്‍ജുന്‍ സിനിമ ഉപേക്ഷിച്ച് നിര്‍മ്മാതാക്കള്‍!

'The salary asked for more'; Atlee-Allu Arjun film makers quit salary AlluArjun and Atlee's much awaited film has been shelved due to salary issues

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (09:16 IST)
അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ അല്ലു അര്‍ജുന്‍ നായകനായി എത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിക്കുന്നതാണ്. റെക്കോര്‍ഡ് പ്രതിഫലമാണ് സംവിധായകന്‍ ഈ സിനിമയ്ക്കായി ചോദിച്ചത്. തെലുങ്ക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 80 കോടിയാണ് അറ്റ്‌ലി ഒരു സിനിമയ്ക്ക് വേണ്ടി ചോദിച്ചത്. ഇതോടെ നിര്‍മ്മാതാക്കളുടെ മനസ്സ് മാറി. അല്ലു അര്‍ജുന് നല്‍കേണ്ട പ്രതിഫലം കൂടി കണക്കിലെടുത്തപ്പോള്‍ ബജറ്റ് വീണ്ടും ഉയരും. ഇതോടെ സിനിമ ഉപേക്ഷിക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
അല്ലു അര്‍ജുന്‍ 120 കോടി രൂപ പ്രതിഫലമായി ചോദിച്ചു കഴിഞ്ഞു. ഇതോടെ ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു എന്നാണ് കേള്‍ക്കുന്നത്.അനിരുദ്ധന്‍ രവിചന്ദ്രറാണ് സംഗീതം ഒരുക്കുന്നു.
 
ഷാരൂഖ് ഖാന്റെ ജവാനു ശേഷം അറ്റ്‌ലി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നതാണ്. അതേസമയം പുഷ്പ രണ്ടാം ഭാഗത്തിന് അല്ലു അര്‍ജുന് 160 കോടി രൂപ പ്രതിഫലം ലഭിക്കും. 
 
മൈത്രി മൂവി മേക്കേസിന്റെ ബാനറില്‍ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയുടെ രണ്ടാം ഭാഗം അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനം കൊണ്ടാകും അടയാളപ്പെടുത്തുക. രശ്മിക മന്ദാന തന്നെയാണ് നായിക. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ പ്രതികരണം വൈകാരികമായി,ബിഗ് ബോസ് കിരീടനേട്ടത്തിന് പിന്നാലെ നന്ദി പറഞ്ഞ് ജിന്റോ