Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ പ്രതികരണം വൈകാരികമായി,ബിഗ് ബോസ് കിരീടനേട്ടത്തിന് പിന്നാലെ നന്ദി പറഞ്ഞ് ജിന്റോ

The first reaction was emotional

കെ ആര്‍ അനൂപ്

, തിങ്കള്‍, 17 ജൂണ്‍ 2024 (09:09 IST)
ബിഗ് ബോസ് മലയാളം ആറാം സീസണ്‍ അവസാനിച്ചു. ജിന്റോയാണ് പുതിയ സീസണിലെ വിജയി. ബിഗ് ബോസ് കിരീടനേട്ടത്തിന് പിന്നാലെ വൈകാരികമായി പ്രതികരിച്ച് ജിന്റോ.
 ഇപ്പോള്‍ തനിക്ക് പറയാന്‍ വാക്കുകള്‍ ഒന്നും കിട്ടുന്നില്ല എന്നാണ് ജിന്റോ ആദ്യം പറഞ്ഞത്. വീട്ടില്‍ പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ അമ്മ പറയാറുണ്ട്, മോന്‍ തളരുത്, വീടിന്റെ വിളക്കാണെന്ന്. ഇപ്പോള്‍ ഞാന്‍ നാടിന്റെ വിളക്കായി. അതില്‍ എനിക്ക് സന്തോഷിക്കാം. നിങ്ങളാണ് എന്നെ ഇവിടെ എത്തിച്ചത്. എല്ലാവര്‍ക്കും എന്റെ നന്ദിയുണ്ട്. എനിക്കൊപ്പം മത്സരിച്ച എല്ലാവര്‍ക്കും നന്ദി. അവരില്ലെങ്കില്‍ ഇവിടെ നില്‍ക്കാന്‍ ഒരിക്കലും തനിക്ക് ആവില്ലെന്നും ജിന്റോ പറഞ്ഞു.
അതേസമയം അര്‍ജുന്‍ സന്തോഷത്തോടെ പ്രതികരിച്ചു.
'ശരിക്കും അനുഗ്രഹീതനായിരിക്കുന്നു.ഞാന്‍ ഭയങ്കര പ്രൗഡാണ് ഇപ്പോള്‍. ഇത് എന്റെ ജീവിതത്തിന്റെ ഒരു തുടക്കം ആയിരിക്കും. അര്‍ജുന്‍ എന്ന വ്യക്തി അടുത്ത വര്‍ഷം വലിയ സംഭവമാകും. തോല്‍വിയും ജയവും ഗെയ്മിന്റെ ഭാഗമാണ്. എന്നെ ഇഷ്ടപ്പെട്ട ജനങ്ങളോട് എന്നും താന്‍ കടപ്പെട്ടിരിക്കും. അഭിനന്ദനങ്ങള്‍ ജിന്റോ ചേട്ടന്‍. അദ്ദേഹം നല്ല ഗെയ്മര്‍ ആണ്. ഇതിന് അദ്ദഹം അര്‍ഹനാണ്. ഇവിടെയെത്തിച്ച എല്ലാവര്‍ക്കും നന്ദി',- എന്നാണ് അര്‍ജുന്‍ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Viduthalai 2: വിടുതലൈ രണ്ടാം ഭാഗത്തിൽ മഞ്ജു വാര്യർക്കൊപ്പം, കഥാപാത്രത്തെ പറ്റി വിജയ് സേതുപതി