Webdunia - Bharat's app for daily news and videos

Install App

എന്നെ ഇങ്ങനാക്കിയത് വിദ്യ ബാലൻ ആണെന്ന് ജ്യോതിക

ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം മൂന്ന് മാസത്തിനുളളില്‍ ഒമ്പത് കിലോയാണ് കുറച്ചത്.

നിഹാരിക കെ.എസ്
ശനി, 26 ഏപ്രില്‍ 2025 (12:11 IST)
ശരീരഭാരം കുറച്ച ശേഷമുളള നടി ജ്യോതികയുടെ എറ്റവും പുതിയ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. ഇതിന് ആരാധകരില്‍ നിന്നും മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരം മൂന്ന് മാസത്തിനുളളില്‍ ഒമ്പത് കിലോയാണ് കുറച്ചത്. 
 
അതേസമയം ശരീരഭാരം കുറഞ്ഞതില്‍ ബോളിവുഡ് താരം വിദ്യ ബാലന് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ജ്യോതിക. തനിക്ക് ഇത്തരമൊരു മാറ്റം വരുത്താന്‍ സഹായിച്ച ഫിറ്റ്‌നസ് വിദഗ്ദരെ പരിചയപ്പെടുത്തി തന്നതിനാണ് വിദ്യയ്ക്ക് ജ്യോതിക നന്ദി അറിയിച്ചത്.
 
ചെന്നൈ ആസ്ഥാനമായുളള ന്യൂട്രീഷന്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിന്റെ പരിശീലകനും ടീമിനുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് ജ്യോതികയുടെ പുതിയ പോസ്റ്റ് വന്നത്. വെറും മൂന്ന്‌ മാസത്തിനുളളില്‍ 9 കിലോ ഭാരം കുറച്ചതിന് അമുറയ്ക്ക് നന്ദി. എന്റെ ഉളളിലെ സ്വഭാവം വീണ്ടും കണ്ടെത്താന്‍ എന്നെ പ്രേരിപ്പിച്ചതിന്. നിങ്ങളെല്ലാം മാന്ത്രികരാണ് എന്നും കുറിച്ചാണ് പോസ്റ്റ് വന്നിരിക്കുന്നത്.
 
തിരിച്ചുവരവിൽ സിനിമയില്‍ സജീവമാണ് നടി. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയുടെ നായികയായി കാതല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിരുന്നു ജ്യോതിക. തമിഴിന് പുറമെ ഇപ്പോള്‍ ഹിന്ദിയിലും ആക്ടീവാണ് താരം. വിവാഹ ശേഷം ഹൗ ഓള്‍ഡ് ആര്‍യൂവിന്റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതികയുടെ തിരിച്ചുവരവ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കും; വിമാന ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്

Air India Plane Crash: മഹാത്ഭുതമായി രമേശ് വിശ്വാസ്‌കുമാര്‍; രക്ഷപ്പെട്ടത് എമര്‍ജന്‍സി എക്‌സിറ്റ് വഴി

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

അടുത്ത ലേഖനം
Show comments