Select Your Language

Notifications

webdunia
webdunia
webdunia
webdunia

കങ്കുവയെക്കാൾ മോശം സിനിമകൾ ഉണ്ട്, എന്നാൽ സൂര്യ ചിത്രങ്ങൾ എപ്പോഴും നിഷ്ഠൂരമായി വിമർശിക്കപ്പെടുന്നു: ജ്യോതിക

കങ്കുവയെക്കാൾ മോശം സിനിമകൾ ഉണ്ട്, എന്നാൽ സൂര്യ ചിത്രങ്ങൾ എപ്പോഴും നിഷ്ഠൂരമായി വിമർശിക്കപ്പെടുന്നു: ജ്യോതിക

നിഹാരിക കെ.എസ്

, ചൊവ്വ, 11 മാര്‍ച്ച് 2025 (09:24 IST)
സിരുത്തൈ ശിവ സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു കങ്കുവ. വലിയ ബജറ്റില്‍ വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ വിമര്‍ശനങ്ങളായിരുന്നു ഏറ്റുവാങ്ങിയത്. സിനിമ തിയേറ്ററിൽ വൻ പരാജയമായി മാറി. ഇപ്പോൾ സിനിമയ്ക്ക് നേരെ വന്ന വിമർശനങ്ങൾ തന്നെ വേദനിപ്പിച്ചു എന്ന് പറയുകയാണ് ജ്യോതിക. പുതിയ സീരീസായ ഡബ്ബാ കാർട്ടലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് നൽകിയ ഒരു അഭിമുഖത്തിലായിരുന്നു ജ്യോതികയുടെ പ്രതികരണം.
 
പല മോശം തെന്നിന്ത്യൻ സിനിമകളും മികച്ച പ്രകടനം (ബോക്സ് ഓഫീസിൽ) കാഴ്ചവെക്കുന്നത് താൻ കണ്ടിട്ടുണ്ട്. എന്നാൽ സൂര്യയുടെ സിനിമകളിലേക്ക് വന്നാൽ എപ്പോഴും വിമർശനങ്ങൾ നിഷ്ഠൂരമാകാറുണ്ട്. ആ സിനിമയിൽ മോശം ഭാഗങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരുപാട് പേരുടെ പരിശ്രമം വേണ്ടിവന്ന ചിത്രമായിരുന്നു അത്. പല മോശം സിനിമകളേക്കാളും കങ്കുവ വിമർശിക്കപ്പെടുന്നത് കണ്ടപ്പോൾ വിഷമം തോന്നി എന്ന് ജ്യോതിക പറഞ്ഞു.
 
ഇതിന് മുന്നേയും കങ്കുവയ്ക്ക് നേരെ വന്ന വിമർശനങ്ങളിൽ ജ്യോതിക പ്രതികരിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്ക് ശേഷം സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു നടി പ്രതികരിച്ചത്. ചിത്രത്തിനെ എന്തിന് ഇത്രയേറെ വിമർശിക്കുന്നു എന്നാണ് നടി ചോദിക്കുന്നത്. തീർത്തും ബുദ്ധിശൂന്യമായ സിനിമകൾ മുമ്പ് വന്നിട്ടുണ്ട്, എന്നാൽ ആ സിനിമകളെയൊന്നും ആരും ഇത്തരത്തിൽ വിമർശിച്ചിട്ടില്ല എന്ന് നടി അഭിപ്രായപ്പെട്ടു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രജനികാന്തും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി