Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോമഡി മാത്രമല്ല ത്രില്ലടിപ്പിക്കാനും ധ്യാന്‍ ശ്രീനിവാസന്‍,അഞ്ജു കുര്യന്‍ നായികയാവുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

The shooting of the film is progressing with Dhyan Srinivasan and Anju Kurien as heroines to make it not only a comedy but also a thriller.

കെ ആര്‍ അനൂപ്

, ശനി, 4 മെയ് 2024 (09:14 IST)
വീണ്ടും കോമഡി പടവുമായി ധ്യാന്‍ ശ്രീനിവാസന്‍. നവാഗതനായ തോംസണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ പുരോഗമിക്കുകയാണ്. ചുമ്മാ ചിരിക്കാനുള്ള ഘടകങ്ങള്‍ മാത്രമല്ല സിനിമയിലുള്ളത് പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും ധ്യാന്‍ ഇത്തവണ ശ്രമിക്കും. അഞ്ജു കുര്യന്‍ ആണ് നായിക.
 
ധ്യാനിനൊപ്പം ധര്‍മ്മജന്‍, ആസീസ് നെടുമങ്ങാട്, മരിയ വിന്‍സന്റ്, വിനീത് തട്ടില്‍, പ്രമോദ് വെളളിയനാട്, നവാസ് വള്ളിക്കുന്ന്, ടിജി രവി, ജാഫര്‍ ഇടുക്കി, നീനക്കുറിപ്പ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു.
 
സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഡോണ്ട് മാക്‌സ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. സനൂപ് ചങ്ങനാശ്ശേരിയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. അരവിന്ദ് എ ആര്‍ കോസ്റ്റ്യൂം നിര്‍വഹിക്കുന്നു.എന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജേഷ് റോയ്, ജെയ്‌സണ്‍ പനച്ചിക്കല്‍, പ്രിന്‍സ് എം കുര്യാക്കോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജ് വന്നില്ല, പകരക്കാരനായി മമ്മൂട്ടിയുടെ കൂടെ ജോജു ജോര്‍ജ്, ചിത്രീകരണം മെയ് 15 മുതല്‍, പുതിയ വിവരങ്ങള്‍