Webdunia - Bharat's app for daily news and videos

Install App

തമന്നയുടെ പ്രതികാരത്തിന്റെ കഥ! നടി എങ്ങനെ മറക്കും, ഇത് നടന്ന സംഭവം

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (12:16 IST)
നടി തമന്നയുടെ ഓണ്‍ സ്‌ക്രീന്‍ ജീവിതം പോലെ തന്നെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ നിറയാറുണ്ട്. വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കരിയറിന്റെ തുടക്കകാലം. നിരവധി മോശം അനുഭവങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ തമന്നയ്ക്ക് സംവിധായകനില്‍ നിന്നും കരണത്ത് അടി കിട്ടിയിട്ടുണ്ട്.  
 
നടിയുടെ കരിയറിന്റെ തുടക്കകാലത്തായിരുന്നു അത്തരത്തിലൊരു സംഭവം നടന്നത്. സംവിധായകന്‍ പറഞ്ഞുകൊടുത്ത ഭാവം തമന്നയുടെ മുഖത്ത് വന്നില്ല. പലവട്ടം റീടേക്ക് ചെയ്തു. സംവിധായകന്‍ പറഞ്ഞു മടുത്തു. അഭിനയം ശരിയായി വരുന്നതേ ഉണ്ടായിരുന്നില്ല. ഇതോടെ സംവിധായകന്റെ നിയന്ത്രണം നഷ്ടമാക്കുകയും അദ്ദേഹം തമന്നയുടെ കരണത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ടു നിന്നവര്‍ ആകെ ഞെട്ടിപ്പോയി.
 
എന്നാല്‍ സംവിധായകന്റെ അടിയില്‍ തമന്നയ്ക്ക് ഭാവ വ്യത്യാസമുണ്ടായില്ല. തല്ല് കിട്ടിയിട്ടും നടി അനങ്ങിയില്ല. നടിയെ തല്ലിയതും അടുത്ത സുഹൃത്തായ സംവിധായകനായിരുന്നു. ആ സിനിമയ്ക്ക് മുമ്പും ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ തമന്ന ഒന്നും മിണ്ടാതെ ആ രംഗം ഭംഗിയായി തീര്‍ത്ത് പോകുകയായിരുന്നു. പിന്നീട് ഒരുതവണ പോലും തമന ആ സംവിധായകന്റെ ഒപ്പം സിനിമ ചെയ്തില്ല.
 
അതേസമയം തമന്നയും നടന്‍ വിജയ് വര്‍മ്മയും പ്രണയത്തിലാണ്.ലസ്റ്റ് സ്റ്റോറീസ് 2വില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. വൈകാതെ തന്നെ നടിയുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments