Webdunia - Bharat's app for daily news and videos

Install App

വിജയ് യേശുദാസിന്റെ മുന്‍ ഭാര്യ നിസ്സാരക്കാരി അല്ല! ശരിക്കും ദര്‍ശന ബാലഗോപാല്‍ ആരാണ്?

സ്ത്രീകള്‍ അധികം കടന്നു വന്നിട്ടില്ലാത്ത ഒരു മേഖലയിലേക്കാണ് ദര്‍ശന എത്തിയിരിക്കുന്നത്.

കെ ആര്‍ അനൂപ്
ചൊവ്വ, 19 മാര്‍ച്ച് 2024 (12:03 IST)
Vijay Yesudas Darshana
സൗഹൃദം പ്രണയമായി മാറി ആ പ്രണയം വിവാഹത്തില്‍ എത്തി വര്‍ഷങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. എന്നാല്‍ ആ വേര്‍പിരിയലില്‍ അവര്‍ സൗഹൃദം നിലനിര്‍ത്തി, പറഞ്ഞുവരുന്നത് ഗായകന്‍ വിജയ് യേശുദാസിനെയും മുന്‍ ഭാര്യ ദര്‍ശനേയും കുറിച്ചാണ്. തങ്ങള്‍ രണ്ടാളും പിരിഞ്ഞു എന്ന വിവരം വിജയ് യേശുദാസ് പതിയെയാണ് ആരാധകരെ അറിയിച്ചത്. വിവാഹമോചന ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുന്നു. ദര്‍ശന ബാലഗോപാലിന് 16 വയസ്സുള്ളപ്പോഴായിരുന്നു വിജയ് യേശുദാസിനെ കാണുന്നത്. വിജയ് മുഖ്യാതിഥിയായി പങ്കെടുത്ത വേദിയില്‍ ദര്‍ശനേയും ഉണ്ടായിരുന്നു. ദുബായില്‍ വെച്ചുള്ള കണ്ടുമുട്ടല്‍ പതിയെ നല്ല സൗഹൃദത്തിനുള്ള വാതിലുകള്‍ തുറന്നു.
 
വീട്ടുകാരുടെ സമ്മതപ്രകാരം ദര്‍ശനയുടെ ബിരുദ പഠനം കഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്. 2007 ല്‍ വിജയ് യേശുദാസും ദര്‍ശനയും വിവാഹിതരായി.
 
 വിവാഹബന്ധം വേര്‍പിരിഞ്ഞെങ്കിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് വിജയും ദര്‍ശനയും. ദര്‍ശനയുടെ ജീവിതത്തില്‍ നല്ലത് വരാന്‍ ആഗ്രഹിക്കുന്ന ആളാണ് വിജയ്. മുന്‍ ഭാര്യയുടെ എല്ലാ ഉയര്‍ച്ചകളിലും തന്റെ സന്തോഷം പങ്കുവെക്കാന്‍ വിജയ് മടികാണിക്കാറില്ല. ദര്‍ശനയുടെ പുതിയ സംരംഭത്തിനും വിജയ് യേശുദാസിന്റെ പ്രോത്സാഹനവുമുണ്ട്.
 
ദര്‍ശനയ്ക്ക് ആശംസ അറിയിച്ച് കൊണ്ടാണ് വിജയ് യേശുദാസിന്റെ പുതിയ സ്റ്റോറി.ഗായിക ശ്വേതാ മോഹനും ദര്‍ശനയ്ക്ക് ആശംസ നേര്‍ന്നിരുന്നു. സ്ത്രീകള്‍ അധികം കടന്നു വന്നിട്ടില്ലാത്ത ഒരു മേഖലയിലേക്കാണ് ദര്‍ശന എത്തിയിരിക്കുന്നത്.
 
ഡയമണ്ട് വ്യാപാരിയാണ് ദര്‍ശന.ലാബില്‍ വികസിപ്പിച്ച വജ്രങ്ങള്‍ വില്‍ക്കുന്ന ബ്രാന്‍ഡിന്റെ ഉടമയാണ് ദര്‍ശന
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു, ഈ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് വിഷം നല്‍കുന്നതിന് തുല്യം

ഇസ്രായേലിന് ആയുധങ്ങളുമായി വരുന്ന കപ്പലുകള്‍ തടയുമെന്ന് ദക്ഷിണാഫ്രിക്കയും മലേഷ്യയും

തിരുവനന്തപുരത്ത് പത്തുവയസുകാരിയുടെ സ്വകാര്യ ഭാഗത്ത് പിടിച്ച സംഭവം: 76കാരന് പത്തുവര്‍ഷം തടവ്

'മാധ്യമങ്ങള്‍ പറഞ്ഞതുകൊണ്ട് മുഖ്യമന്ത്രി ആവാമെന്ന് ആരും ധരിക്കരുത്': കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments