Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍.ഡി.എക്‌സിന് ശേഷം ഷെയ്ന്‍ നിഗവും മഹിമാ നമ്പ്യാരും വീണ്ടും ഒന്നിക്കുന്നു,'ലിറ്റില്‍ ഹാര്‍ട്ട്‌സ്'അപ്‌ഡേറ്റ്

The world of Little Hearts is getting ready for you - Trailer out tomorrow 6 PM

കെ ആര്‍ അനൂപ്

, ചൊവ്വ, 28 മെയ് 2024 (12:59 IST)
ആര്‍.ഡി.എക്‌സിന് ശേഷം ഷെയ്ന്‍ നിഗവും മഹിമാ നമ്പ്യാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്ട്‌സ്'. കട്ടപ്പനയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന പൂര്‍ത്തിയാക്കിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ട്രെയിലര്‍ നാളെ വൈകുന്നേരം 6 മണിക്ക് പുറത്ത് വരും. ജൂണ്‍ ഏഴിനാണ് സിനിമയുടെ റിലീസ്.
എന്നാല്‍ ആദ്യം ഷെയ്‌നിന്റെ നായികയായി നിര്‍മ്മാതാക്കള്‍ മനസ്സില്‍ കണ്ടത് മറ്റൊരു നടിയെ ആയിരുന്നു.
തമിഴ് സിനിമയിലെ മറ്റൊരു നടിയെയായിരുന്നു നിര്‍മാതാക്കള്‍ ആദ്യം സമീപിച്ചത്. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമയില്‍ ആ നടിക്ക് ജോയിന്‍ ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ പല താരങ്ങളെയും ഈ കഥാപാത്രത്തിനായി നിര്‍മ്മാതാക്കള്‍ തിരഞ്ഞു. ഒടുവിലാണ് മഹിമയിലേക്ക് എത്തിയത്.ആര്‍.ഡി. എക്‌സിനു ശേഷം ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് താനും കരുതിയിരുന്നില്ലെന്ന് മഹിമയും പറഞ്ഞു.
 
തോട്ടം സൂപ്പര്‍വൈസറായ സിബി എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. വിദേശത്ത് പഠിക്കുന്ന ശോശ എന്ന കഥാപാത്രമായി മഹിമയും സിനിമയില്‍ ഉണ്ടാകും. ബാബുരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.രന്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, മാലാ പാര്‍വ്വതി, രമ്യാ സുവി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
സാന്ദ്രാ തോമസ്റ്റും വില്‍സണ്‍ തോമസ്സും ചേര്‍ന്നു നിര്‍മ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.രാജേഷ് പിന്നാട നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - കൈലാസ്. ഛായാഗ്രഹണം - ലൂക്ക്‌ജോസ്. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടായയിലെ പിറന്നാളാഘോഷം, മക്കളെയും കൂട്ടി വെക്കേഷന്‍ മൂഡില്‍ പേളി,നടിയുടെ പ്രായം എത്രയാണെന്ന് അറിയാമോ ?