വിജയക്കുതിപ്പുമായി തീവണ്ടി ഇനി യൂറോപ്പിലേക്ക്
വിജയക്കുതിപ്പുമായി തീവണ്ടി ഇനി യൂറോപ്പിലേക്ക്
Publish Date: Wed, 19 Sep 2018 (09:18 IST)
Updated Date: Wed, 19 Sep 2018 (09:19 IST)
ടൊവിനോ നായകനായെത്തി ഫെല്ലിനി സംവിധാനം ചെയ്‌ത് തിയേറ്ററുകൾ കീഴടക്കിയ ചിത്രമാണ് തീവണ്ടി. കേരളത്തിലും ജിസിസി രാജ്യങ്ങളിലും ചിത്രം വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ യുകെ-യൂറോപ്പ് റിലീസ് തീയതികളും പുറത്തുവിട്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 20നാണ് ആദ്യ റിലീസ്.
അതേസമയം, മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു.
തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുമ്പോൾ പുതുമുക നടിയായ സംയുക്ത മേനോനാണ് ചിത്രത്തിൽ നായികകായെത്തുന്നത്. കൂടാതെ, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.