'എന്നെ വെച്ച് ലക്ഷങ്ങൾ ഉണ്ടാക്കുന്നവരുണ്ട്, ഞാനാണ് അവരുടെ ഐശ്വര്യം': ദിലീപ്

നിഹാരിക കെ.എസ്
ശനി, 4 ജനുവരി 2025 (09:04 IST)
ഭാവിയിൽ യുട്യൂബ് ചാനൽ തുടങ്ങുമോ എന്ന ചോദ്യത്തിന് നടൻ ദിലീപ് നൽകിയ മറുപടി വൈറലാകുന്നു. താൻ യൂട്യൂബ് ചാനൽ ഒരിക്കലും തുടങ്ങില്ലെന്ന് പറയാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ദിലീപ് തന്നെ വച്ച് ലക്ഷങ്ങൾ വാങ്ങുന്ന യൂട്യൂബർമാർ ഉണ്ടെന്നും അഭിപ്രായപ്പെട്ടു. സീ കേരളം ചാനലിലെ സൂപ്പർ ഷോയിൽ പങ്കെടുക്കാനെത്തിയ ദിലീപിനോട് അവതാരകയായ ലക്ഷ്‌മി നക്ഷത്രയാണ് യുട്യൂബ് ചാനൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചത്.
 
'ഞാന്‍ കാരണം ഒരുപാട് പേർ യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നുണ്ട്. ഞാന്‍ വെറുതേ ഇരുന്ന് കൊടുത്താല്‍ മതി. നല്ല ലക്ഷങ്ങളുണ്ടാക്കുന്ന ആളുകളുണ്ട്. അതിൽ നിന്നുള്ള ഒരു വിഹിതം എനിക്ക് തന്നാല്‍ മതിയായിരുന്നു. കേശു ഈ വീടിന്റെ നാഥന്‍ എന്ന് പറയുന്നത് പോലെ ഞാനാണ് അവരുടെ ഐശ്വര്യം. അവരുടെ അംബാസിഡറാണ് ഞാന്‍. എന്ന് കരുതി ഞാനൊരിക്കലും യൂട്യൂബ് ചാനല്‍ തുടങ്ങില്ല എന്നൊന്നും പറയാൻ കഴിയില്ല' ദിലീപ് കൂട്ടിച്ചേർത്തു.
 
അതേസമയം, ഏറെ കൗതുകവും, ഒപ്പം ദുരൂഹതകളുമായി എത്തുന്ന ഭഭബ (ഭയം, ഭക്തി, ബഹുമാനം) ആണ് ദിലീപിന്റേതായി ഇനി റിലീസ് ആകാനുള്ള സിനിമ. ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി പൂർത്തിയാകും. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments