Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാവ്യ-ദിലീപ് പ്രണയം ആ നടിക്ക് നേരത്തെ അറിയാമായിരുന്നു?!

കാവ്യ-ദിലീപ് പ്രണയം ആ നടിക്ക് നേരത്തെ അറിയാമായിരുന്നു?!

നിഹാരിക കെ.എസ്

, വെള്ളി, 3 ജനുവരി 2025 (16:22 IST)
മലയാള സിനിമയിലെ ജനപ്രിയ താരജോഡികളാണ് ദിലീപും കാവ്യ മാധവനും.ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെ സൂപ്പർ ഹിറ്റായിരുന്നു. ഇരുവരുടെയും ആദ്യ വിവാഹ ബന്ധങ്ങൾ വേർപ്പെടുത്തിയ ശേഷമായിരുന്നു പുതിയ ജീവിതം ആരംഭിച്ചത്. ദിലീപ് മഞ്ജു വാര്യരുമായുള്ള ബന്ധം ഉപേക്ഷിച്ച് അധികം വൈകാതെ തന്നെ കാവ്യയെ വിവാഹം ചെയ്യുകയായിരുന്നു.
 
കാവ്യ മാധവനുമായുള്ള ബന്ധമാണ് ദിലീപിനെ മഞ്ജുവിൽ നിന്ന് അകറ്റിയത് എന്ന തരത്തിലുള്ള പ്രചാരണവും അക്കാലത്ത് സജീവമായിരുന്നു. സകുടുംബം കഴിയുകയാണിവർ ഇപ്പോൾ. മഞ്ജുവുമായുള്ള ബന്ധത്തിൽ ഉണ്ടായ മകൾ ദിലീപിനൊപ്പമാണ്. കാവ്യയിൽ ദിലീപിന് ഒരു മകളുമുണ്ട് . ഇപ്പോഴിതാ നടി കെപിഎസി ലളിതയുടെ ഒരു പഴയ അഭിമുഖമാണ് വീണ്ടും വൈറലാവുന്നത്. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു കെപിഎസി ലളിത. 
 
ഇരുവരും ഡിവോഴ്‌സിന് പിന്നാലെ പ്രണയത്തിൽ ആയിരുന്നു എന്ന കാര്യം നടി പരോക്ഷമായി സമ്മതിക്കുന്നതായിരുന്നു ഈ അഭിമുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വർഷങ്ങൾക്ക് മുൻപുള്ള ഈ അഭിമുഖം ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ്. ദിലീപും കാവ്യാ മാധവനും തമ്മിലെ ബന്ധം എന്തെന്ന് താൻ ചോദിക്കുകയോ, ദിലീപ് തന്നോട് അതിനെ കുറിച്ച് പറയുകയോ ചെയ്‌തിട്ടില്ല എന്നായിരുന്നു കെപിഎസി ലളിത വീഡിയോയിൽ പറയുന്നത്.
 
കാവ്യയെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന കാര്യം പറഞ്ഞിട്ടില്ലെന്നാണ് കെപിഎസി ലളിത പറയുന്നത്. എങ്കിലും കാവ്യയെ ഇഷ്‌ടമാണ്‌ എന്ന് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് എന്ന കാര്യം അവർ നിഷേധിക്കുന്നുമില്ല. കാവ്യ ഒരു പൊട്ടിയാണ് എന്നൊക്കെ പറയുമ്പോൾ, അത് കേട്ട് ചിരിക്കുക മാത്രമാണ് താൻ ചെയ്‌തിട്ടുള്ളത്‌ എന്നാണ് കെപിഎസി ലളിത പറയുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

All We Imagine As Light On OTT: 'പ്രഭയായ് നിനച്ചതെല്ലാം' ഒടിടിയില്‍ എത്തി, എവിടെ കാണാം