കീര്‍ത്തി സുരേഷിന് സിനിമകള്‍ കുറയുന്നു ? കാരണം താരത്തിന്റെ ഉയര്‍ന്ന പ്രതിഫലം !

കെ ആര്‍ അനൂപ്
വെള്ളി, 5 ജനുവരി 2024 (15:21 IST)
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഉയര്‍ന്ന പ്രതിഫലം കാരണം പല നിര്‍മ്മാതാക്കളും കീര്‍ത്തിക്ക് പകരം ആളുകളെ ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്ക് സിനിമയില്‍ നടിക്ക് അവസരം കുറയുകയാണെന്നാണ് കേള്‍ക്കുന്നത്. യുവനടന്മാര്‍ക്കൊപ്പമുള്ള നടിയുടെ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിലേക്ക് എത്തുമ്പോള്‍ താങ്ങാന്‍ ആവുന്നില്ല എന്നാണ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.2.25 കോടിയാണ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ കീര്‍ത്തി സുരേഷ് വാങ്ങുന്നത്.
 
ബോല ശങ്കര്‍ എന്ന തെലുങ്ക് സിനിമയില്‍ ചിലഞ്ജീവിയുടെ സഹോദരി കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കീര്‍ത്തി സുരേഷ് 2.2 5 കോടി രൂപ പ്രതിഫലമായി വാങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീര്‍ത്തി 25 ലക്ഷത്തിലധികം തുക വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നടിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ ?ALSO READ: 'സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോകുകയാണ്';സുധി മരിക്കുന്നതിന്റെ തലേദിവസം നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭാര്യ രേണു
 
 41 കോടിയാണ് കീര്‍ത്തി സുരേഷിന്റെ ആസ്തി. മാസ വരുമാനം 35 ലക്ഷം ആണെന്നാണ് വിവരം. പ്രതിവര്‍ഷ വരുമാനം 4 കോടിയോളം വരും. പരസ്യ ചിത്രങ്ങളില്‍ നിന്നും 30 ലക്ഷത്തോളം വരുമാനം നടിക്കുണ്ട്.റിലയന്‍സ് ട്രെന്‍ഡ്സ്, ഉഷ ഇന്റര്‍നാഷണല്‍, ജോസ് ആലുക്കാസ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ് അംബാസഡര്‍ താരം.ALSO READ: വിജയ തേരിൽ മോഹൻലാൽ ! പതിനാലാം ദിവസവും ഒരു കോടി ചേർത്ത് നേര്! കളക്ഷൻ റിപ്പോർട്ട്
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments