ജഗതിയേക്കാള്‍ പ്രായമുണ്ടോ മമ്മൂട്ടിക്ക്? സൂപ്പര്‍താരങ്ങളും അവര്‍ തമ്മിലുള്ള പ്രായവ്യത്യാസവും
എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. 1951 ജനുവരി അഞ്ചിനാണ് ജഗതിയുടെ ജനനം. തന്റെ 73-ാം ജന്മദിനമാണ് ജഗതി ഇന്ന് ആഘോഷിക്കുന്നത്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജഗതിയും തമ്മില്‍ പ്രായത്തില്‍ അത്ര വലിയ വ്യത്യാസമൊന്നും ഇല്ല. 1951 സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജനനം. അതായത് ജഗതിയേക്കാള്‍ വെറും എട്ട് മാസങ്ങള്‍ക്ക് ഇളയതാണ് മമ്മൂട്ടി.
എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജനനം. മമ്മൂട്ടി, ജഗതി എന്നിവരേക്കാള്‍ ഒന്‍പത് വയസ് കുറവാണ് മോഹന്‍ലാലിന്.